മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് എക്‌സ് കാറ്റഗറിയില്‍ നിന്ന് വൈ പ്ലസ് കാറ്റഗറിയിലേക്ക് സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വധഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് സുരക്ഷ ഉയര്‍ത്താന്‍ സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടത്. ഇനി മുതല്‍ യഥാസമയവും മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ താരത്തിന്‍റെ സമീപമുണ്ടാകും.
പഞ്ചാബ് ഗായകനായ സിദ്ധു മൂസേവാലയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനെയും പിതാവിനെയും കൊല്ലുമെന്ന തരത്തില്‍ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണി കത്ത് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്‍റേതാണെന്നാണ് വിവരം. സല്‍മാന്‍ ഖാന്‍ നിരന്തരം പ്രഭാത സവാരിക്കായി പോകുന്ന മുംബൈയിലെ ബാന്ദ്ര ബാൻഡ്സ്റ്റാൻഡ് പ്രൊമെനേഡിന് സമീപത്ത് നിന്നുമാണ് താരത്തിന് സുരക്ഷയൊരുക്കുന്ന സംഘത്തിന് കത്ത് ലഭിച്ചത്.
തുടര്‍ന്ന് സ്വയ രക്ഷയ്‌ക്കായി ആയുധ ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന് മുംബൈ പൊലീസിന് സല്‍മാന്‍ അപേക്ഷ നല്‍കുകയായിരുന്നു. തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനാണ് നടന് ബിഷ്‌ണോയി സംഘത്തിലുള്ളവര്‍ ഭീഷണിക്കത്തയച്ചതെന്നാണ് മഹാരാഷ്‌ട്ര ആഭ്യന്തര വകുപ്പിന് ലഭിച്ച വിവരം. ഇതേതുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് താരത്തിന് സുരക്ഷ വര്‍ധിപ്പിച്ചത്.
സല്‍മാന്‍ ഖാന്‍ തന്‍റെ വസതിയില്‍ നിന്ന് എപ്പോള്‍ പുറത്തു വരുമെന്നും അകത്തുകടക്കുമെന്നും അറിയാനായി ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങള്‍ താരത്തിന്‍റെ മുംബൈയിലെ ഫാം ഹൗസിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന് മുംബൈ പൊലീസ് പറയുന്നു. അതേസമയം, സല്‍മാന്‍ ഖാനെ കൂടാതെ താരങ്ങളായ അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുവര്‍ക്കും വൈ കാറ്റഗറിയിലാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സുരക്ഷ ചെലവുകള്‍ താരങ്ങള്‍ തന്നെ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.