Salman Khan gets emotional on Akshay Kumar: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്‍റെ പഴയ വൈകാരിക വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. അക്ഷയ് കുമാറിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Salman Khan Instagram story: 'എല്ലാവരുമായും പങ്കുവെക്കണം എന്ന് കരുതിയ ഒരു കാര്യം ഇപ്പോഴാണ് ഞാൻ കണ്ടത്. ദൈവം അക്കിയെ അനുഗ്രഹിക്കട്ടെ... ഇത് കണ്ടിട്ട് വളരെ സന്തോഷം തോന്നി. ഫിറ്റ്‌നസ് നിലനിര്‍ത്തുക.. ജോലി ചെയ്‌തുകൊണ്ടിരിക്കുക.. ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ സഹോദരാ...'-ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ ഇപ്രകാരം കുറിച്ചുകൊണ്ടാണ് സല്‍മാന്‍ മാന്‍ വീഡിയോ പങ്കുവച്ചത്.
Akshay Kumar emotional video clip: അക്ഷയ് കുമാറിന്‍റെ ഈ വൈകാരിക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്‍റെ സഹോദരി അല്‍ക്ക ഭാട്ടിയയുടെ ഓഡിയോ സന്ദേശം കേട്ട് വികാരാധീനനാകുന്ന അക്ഷയ് കുമാറിന്‍റെ വീഡിയോ ആണ് സല്‍മാന്‍ പങ്കുവച്ചത്. 'ഖിലാഡി' താരമായ അക്ഷയ് കുമാറിനെ രാജു എന്ന് അഭിസംബോധന ചെയ്‌തു കൊണ്ട് പഞ്ചാബിയിലായിരുന്നു അല്‍ക്ക ഭാട്ടിയയുടെ സന്ദേശം ആരംഭിക്കുന്നത്.
Alka Bhatia voice clip about Akshay Kumar: 'ചിലരുമായി ഞാന്‍ സംസാരിക്കുന്നതിനിടെയാണ് ആഗസ്‌റ്റ് 11ന് രാഖി ഉത്സവമാണെന്ന് ഞാന്‍ ഓര്‍ത്തത്. നല്ലതും ചീത്തയുമായ എല്ലാ സമയത്തും നീ എനിക്കൊപ്പം നിന്നു. ഒരു പിതാവ്, ഒരു സുഹൃത്ത് എന്ന നിലിയില്‍ നീ എനിക്ക് വേണ്ടി എല്ലാ വേഷങ്ങളും ചെയ്‌തു. നന്ദി എല്ലാറ്റിനും.' -ഇപ്രകാരമായിരുന്നു അക്ഷയ് കുമാറിനെ കുറിച്ചുള്ള സഹോദരി അല്‍ക്ക ഭാട്ടിന്‍റെ ഓഡിയോ സന്ദേശം.
Akshay Kumar replied to Salman Khan: സല്‍മാന്‍റെ സ്‌റ്റോറി അക്ഷയ് കുമാറും ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി ആക്കിയിട്ടുണ്ട്. ഒപ്പം ഒരു മറുപടി കുറിപ്പും താരം പങ്കുവച്ചു. 'നിന്‍റെ സന്ദേശം എന്നെ ശരിക്കും സ്‌പര്‍ശിച്ചു. എനിക്കത് ആശ്വാസമായി തോന്നുന്നു. ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ.'- ഇപ്രകാരമാണ് അക്ഷയ് കുമാര്‍ കുറിച്ചത്.
Akshay Kumar Raskha Bandhan promotions: ഫാമിലി എന്‍റര്‍ടെയിനറായി പുറത്തിറങ്ങിയ' രക്ഷ ബന്ധന്‍' സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി അക്ഷയ് കുമാര്‍ പങ്കെടുത്ത 'സൂപ്പര്‍സ്‌റ്റാര്‍ സിംഗര്‍ 2' എന്ന റിയാലിറ്റി ഷോയിലായിരുന്നു സഹോദരിയുടെ ഓഡിയോ സന്ദേശം. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ സഹോദര സ്‌നേഹത്തിന്‍റെ കഥയാണ് പറഞ്ഞത്. നാല് സഹോദരിമാരുടെ വിവാഹം നടത്താന്‍ ബുദ്ധിമുട്ടുന്ന സഹോദരന്‍റെ കഥയാണ് 'രക്ഷാബന്ധന്‍'. ഭൂമി പെഡനേക്കര്‍ ആണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായികയായെത്തിയത്.
Akshay Kumar latest movies: ഇമ്രാന്‍ ഹാഷ്‌മിക്കൊപ്പമുള്ള രാജ് മേഹ്തയുടെ 'സെല്‍ഫി' ആണ് അക്ഷയ് കുമാറിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. 2023 ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും. ടൈഗർ ഷ്രോഫിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'ബഡേ മിയാൻ ചോട്ടെ മിയാന്‍' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം.
Salman Khan latest movies: അതേസമയം 'കിസി കാ ഭായ് കിസി കാ ജാന്‍' ആണ് സല്‍മാന്‍ ഖാന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഫാമിലി എന്‍റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കത്രീന കെയ്‌ഫിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ടൈഗര്‍ 3' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. ദീപാവലി റിലീസായ 2023ല്‍ 'ടൈഗര്‍ 3' തിയേറ്ററുകളിലെത്തും.