ബോളിവുഡ് സൂപ്പര്‍ താരം സൽമാൻ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാന്‍'. ഫാമിലി എന്‍റര്‍ടെയിനറായി ഒരുങ്ങുന്ന 'കിസി കാ ഭായ് കിസി കി ജാനിന്‍റെ' പുതിയ പോസ്‌റ്റർ പുറത്തിറങ്ങി. ട്രെയിലര്‍ റിലീസിന് മുന്നോടിയായാണ് ചിത്രത്തിലെ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇന്ന് വൈകിട്ട് ആറ് മണിക്ക് 'കിസി കാ ഭായ് കിസി കി ജാന്‍' ട്രെയിലര്‍ പുറത്തിറങ്ങുമെന്നും താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
നീട്ടി വളര്‍ത്തിയ തലമുടിയും കൂളിംഗ് ഗ്ലാസും ധരിച്ച് ഗംഭീര ഗെറ്റപ്പിലാണ് പോസ്‌റ്ററില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയർ ഇമോജികളുമാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.
'നമ്മുടെ ഭായ്, നമ്മുടെ ജീവിതം = സൽമാൻ ഖാൻ' -ഇപ്രകാരമാണ് ഒരു ആരാധകന്‍ കുറിച്ചത്. 'നാല് വർഷങ്ങള്‍ക്ക് ശേഷം ചിത്രം എത്തുകയാണ്' -മറ്റൊരാള്‍ കുറിച്ചു. 'ബ്ലോക്ക്ബസ്‌റ്റർ ലോഡിംഗ്' -മറ്റൊരാള്‍ കുറിച്ചു.
2023 ഏപ്രിൽ 10 ന് സിനിമയുടെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ സല്‍മാന്‍ ഖാനും അറിയിച്ചു.. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രം 2023 ഈദ് റിലീസായാണ് തിയേറ്ററുകളില്‍ എത്തുക.
പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന ചിത്രത്തില്‍ ജഗപതി ബാബു, ഭൂമിക ചൗള, വിജേന്ദർ സിംഗ്, അഭിമന്യു സിംഗ്, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, ജാസി ഗിൽ, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, വിനാലി ഭട്‌നാഗർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
നേരത്തെ കിസി കാ ഭായ് കിസി കി ജാന്റെ ടീസർ സൽമാൻ ഖാന്‍ പങ്കുവെച്ചിരുന്നു. ശക്തമായ സംഭാഷണത്തിലൂടെയാണ് അദ്ദേഹം തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെ അവനോട് ചോദിക്കുന്ന പോലെ, 'നിങ്ങളുടെ പേരെന്താണ്?' ഗുണ്ടകൾക്കെതിരെ പോരാടുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സല്‍മാന്‍ ഖാന്‍ ടീസറില്‍ പ്രത്യക്ഷപ്പെട്ടത്. എനിക്ക് പേരൊന്നുമില്ല, പക്ഷേ ആളുകൾക്ക് ഞാന്‍ ഭായിജാൻ ആണെന്ന് അറിയാം. -സല്‍മാന്‍ ഖാന്‍ കുറിച്ചു.
ടൈഗര്‍ 3 ആണ് സല്‍മാന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ കത്രീന കെയ്‌ഫ് ആണ് നായികയായെത്തുന്നത്. ആക്ഷൻ ത്രില്ലർ ചിത്രത്തില്‍ ഷാരൂഖ് ഖാനും ഗെറ്റ് റോളില്‍ എത്തുന്നുണ്ട്. സിനിമയില്‍ ഇരുവരും ഒന്നിച്ചുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനായി 45 ദിവസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളാണ് നിര്‍മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ഒരു കൂറ്റന്‍ സെറ്റ് നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read: സല്‍മാന്‍ ഖാന്‍ ചിത്രം കിസി കാ ഭായ് കിസി കി ജാൻ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്; ട്രെയിലര്‍ ഉടന്‍