ETV Bharat / bharat

കുപ്‌വാരയിലും ഡ്രോൺ ഉപയോഗം നിരോധിച്ചു - Sale, use of drones banned in J-K's Kupwara

രജൗരി, ശ്രീനഗർ, ബാരാമുള്ള, കതുവ ജില്ലകളിലും സമാനമായ രീതിയിൽ ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

ഡ്രോൺ നിരോധനം  ജമ്മു വ്യോമത്താവള ആക്രമണം  കുപ്‌വാരയിലും ഡ്രോൺ ഉപയോഗത്തിൽ നിരോധനം  കുപ്‌വാരയിലും ഡ്രോൺ നിരോധനം  ഡ്രോൺ ഉപയോഗത്തിൽ നിരോധനം  രജൗരി, ശ്രീനഗർ, ബാരാമുള്ള, കത്വ  Jammu air base attack  Jammu air base attack news  Sale, use of drones banned in J-K's Kupwara  Kupwara drone attack
കുപ്‌വാരയിലും ഡ്രോൺ ഉപയോഗത്തിൽ നിരോധനം
author img

By

Published : Jul 7, 2021, 10:09 AM IST

ശ്രീനഗർ: ജമ്മു വ്യോമത്താവള ആക്രമണത്തെ തുടർന്ന് കുപ്‌വാരയിലും ഡ്രോണിന്‍റെ ഉപയോഗം നിരോധിച്ചു. ഡ്രോണുകളുടെ വിൽപന, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയെന്ന് കുപ്‌വാര ജില്ല ഭരണകൂടം അറിയിച്ചു. സുരക്ഷ സംവിധാനങ്ങൾ, സ്വകാര്യത ലംഘനം തുടങ്ങിയ വിഷയങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ല മജിസ്‌ട്രേറ്റ് ഇമാം ദിൻ ഉത്തരവിൽ പറയുന്നു.

ഉത്തരവ് പ്രകാരം ഡ്രോണുകൾ കൈവശമുള്ളവർ ശരിയായ രസീത് അടക്കം സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഉടൻ തന്നെ ഹാജരാക്കണം. ജൂൺ 27ന് ജമ്മു എയർഫോഴ്‌സ് സ്റ്റേഷന്‍റെ സാങ്കേതിക മേഖലയിൽ തീവ്രത കുറഞ്ഞ ഇരട്ട സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് നടപടി. രജൗരി, ശ്രീനഗർ, ബാരാമുള്ള, കത്വ ജില്ലകളിലും സമാനമായ രീതിയിൽ ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചാണ് അക്രമികൾ സ്ഫോടനം നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

READ MORE: ജമ്മു ഡ്രോണ്‍ ആക്രമണം; സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കർ ഇ- ത്വയ്ബ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.