ETV Bharat / bharat

Salaar teaser release| സലാർ ടീസർ റിലീസ് തീയതി പുറത്ത്; തരംഗമായി പ്രഖ്യാപന പോസ്‌റ്റര്‍ - Prithviraj Sukumaran

സലാര്‍ ടീസർ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മാതാക്കള്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ്‌ കിരഗണ്ടൂരിന്‍റെ ഹോംബാലെ ഫിലിംസാണ് നിര്‍മാണം.

Salaar teaser  Salaar teaser release date  prabhas Salaar teaser  Prabhas salaar new poster  Salaar new poster  prabhas latest news  Prabhas in action in new poster  Prabhas  Salaar  സലാർ ടീസർ റിലീസ് തീയതി  സലാർ ടീസർ റിലീസ്  സലാർ ടീസർ  സലാർ  പ്രശാന്ത് നീല്‍  വിജയ്‌ കിരഗണ്ടൂരിന്‍റെ ഹോംബാലെ ഫിലിംസാണ് നിര്‍മാണം  പ്രഭാസ്  ഹോംബാലെ ഫിലിംസ്  Hombale Films  KGF director Prashant Neel  ശ്രുതി ഹാസൻ  Shruti Haasan  Prithviraj Sukumaran  പൃഥ്വിരാജ് സുകുമാരന്‍
സലാർ ടീസർ റിലീസ് തീയതി പുറത്ത്; തരംഗമായി പ്രഖ്യാപന പോസ്‌റ്റര്‍
author img

By

Published : Jul 3, 2023, 6:30 PM IST

പ്രഭാസിന്‍റെ Prabhas റിലീസിനൊരുങ്ങുന്ന 'സലാറി'ന്‍റെ ടീസര്‍ Salaar teaser റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ Salaar poster പുറത്തുവിട്ട് കൊണ്ടായിരുന്നു നിര്‍മാതാക്കളുടെ പ്രഖ്യാപനം. ജൂലൈ ആറിന് രാവിലെ 5.12നാണ് ടീസര്‍ പുറത്തുവിടുക.

ഹോംബാലെ ഫിലിംസാണ് Hombale Films ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കയ്യില്‍ ആയുധവുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രഭാസിനെയാണ് പുതിയ പോസ്‌റ്ററില്‍ കാണാനാവുക. മുട്ടുമടക്കിയ ശത്രുവിന് നേരെ കോടാലി പ്രയോഗിക്കുന്ന പ്രഭാസിന്‍റെ കഥാപാത്രമാണ് പോസ്‌റ്ററില്‍.

'സലാര്‍' ടീസര്‍ അപ്‌ഡേറ്റില്‍ വന്‍ ആവേശത്തിലാണ് ആരാധകര്‍. ഇതിന് പിന്നാലെ നിരവധി പേര്‍ പോസ്‌റ്റിന് താഴെ കമന്‍റുകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാവിലെ 5.12ന് ടീസര്‍ റിലീസ് ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് ചില ആരാധകരുടെ ചോദ്യം. എന്നാല്‍ ടീസറിനും സിനിമയ്‌ക്കുമായുള്ള കാത്തിരിപ്പിലാണ് മറ്റൊരു വിഭാഗം ആരാധകര്‍. 'സലാര്‍' ബ്ലോക്ക്‌ബസ്‌റ്റര്‍ ആകുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്‍റുകള്‍.

'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ KGF director Prashant Neel സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം വിജയ് കിരഗണ്ടൂരിന്‍റെ ഹോംബാലെ ഫിലിംസാണ് Vijay Kiragandur Hombale Films.

നേരത്തെ വന്ന റിപ്പോർട്ടുകള്‍ പ്രകാരം, 'സലാറി'ല്‍ Salaar ഇരട്ട വേഷത്തിലാണ് പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്. ദൂരവും സാംസ്‌കാരിക വൈവിധ്യങ്ങളും അവഗണിച്ച് പ്രണയത്തിലാവുകയും നിരവധി വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യുന്ന വ്യത്യസ്‌ത രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പേരുടെ കഥയാണ് 'സലാര്‍' പറയുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രുതി ഹാസൻ Shruti Haasan ആണ് 'സലാറി'ലെ നായിക. 'സലാറി'ലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കിയ വിവരം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഹൃദയംഗമമായ കുറിപ്പ് പങ്കുവച്ച് കൊണ്ടായിരുന്നു ശ്രുതി ഇക്കാര്യം അറിയിച്ചത്.

പ്രശാന്ത് നീൽ, ഛായാഗ്രാഹകൻ ഭുവൻ ഗൗഡ എന്നിവർക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു. 'സലാറിലെ എന്‍റെ ഭാഗം പൂര്‍ത്തിയായി. എന്നെ നിങ്ങളുടെ ആദ്യ ആക്കിയതിന് പ്രശാന്ത് സാറിന് നന്ദി. നിങ്ങൾ അസാധാരണ്‍ ആണ്. അതിശയിപ്പിക്കുന്നതിലും അപ്പുറം ആയതിന് നന്ദി പ്രഭാസ്. വളരെ പ്രിയങ്കരനും ദയാലുവുമായ ഭുവനും നന്ദി. ഈ സിനിമയിൽ ഹോംബാലെ ഫിലിംസ് എല്ലാ ടീമുമായും ചേർന്ന് പ്രവർത്തിക്കുന്നത് വളരെ നല്ല കാര്യമാണ്. അത് പോസിറ്റിവിറ്റി കൊണ്ട് നിറഞ്ഞു. ചിത്രീകരണത്തിന്‍റെ അവസാനം ഒരു കുടുംബത്തെ പോലെ തോന്നി... വളരെ നന്ദിയുണ്ട്' -ഇപ്രകാരമാണ് ശ്രുതി കുറിച്ചത്.

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും Prithviraj Sukumaran ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'വരദരാജ മന്നാർ' എന്ന ശക്തമായ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, മധു ഗുരുസ്വാമി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും.

ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ സെപ്‌റ്റംബര്‍ 28നാകും 'സലാര്‍' റിലീസിനെത്തുക. തെലുഗു, കന്നട, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.

Also Read: 'നന്ദി': സലാർ പൂര്‍ത്തിയാക്കി ശ്രുതി ഹാസന്‍; ഹൃദയംഗമമായ കുറിപ്പുമായി താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.