ETV Bharat / bharat

വാക്കുകള്‍ വളച്ചൊടിച്ചു, മതത്തിന്‍റെ പേരിലുള്ള അക്രമം പാപമെന്നാണ് പറഞ്ഞത്; വിശദീകരണവുമായി സായി പല്ലവി - സായി പല്ലവി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍

കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്‍റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടിയുടെ പ്രസ്‌താവനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

സായി പല്ലവി വിശദീകരണം  സായി പല്ലവി വിവാദ പ്രസ്‌താവന  സായി പല്ലവി കശ്‌മീരി പണ്ഡിറ്റുകള്‍ ആള്‍ക്കൂട്ട കൊല  sai pallavi on kashmiri pandit genocide and lynching remarks  sai pallavi clarifies controversial remarks  sai pallavi latest news  sai pallavi lynching remarks  sai pallavi kashmiri pandit genocid remarks  സായി പല്ലവി കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല  സായി പല്ലവി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍  സായി പല്ലവി ഫേസ്‌ബുക്ക് പോസ്റ്റ്
തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചു, മതത്തിന്‍റെ പേരിലുള്ള അക്രമം പാപമെന്നാണ് പറഞ്ഞത്; വിശദീകരണവുമായി സായി പല്ലവി
author img

By

Published : Jun 19, 2022, 10:20 AM IST

കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്‍റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന പ്രസ്‌താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടി സായ് പല്ലവി. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ഏത് രൂപത്തിലുമുള്ള അക്രമവും തെറ്റാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. പ്രസ്‌താവന വിവാദമായതിന് പിന്നാലെ നടിക്കെതിരെ ബജ്‌റംഗ്‌ദള്‍ നേതാക്കള്‍ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

  • “For me violence is wrong form of communication. Mine is a neutral family where they only taught to be a good human being. The oppress, however, should be protected. I don’t know who’s right & who’s wrong. If you are a good human being, you don’t feel one is right.”
    - #SaiPallavi pic.twitter.com/o6eOuKvd2G

    — Hate Detector 🔍 (@HateDetectors) June 14, 2022 " class="align-text-top noRightClick twitterSection" data=" ">

'അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിൽ, ഞാൻ ഇടതുപക്ഷത്തേയൊ വലതുപക്ഷത്തെയോ പിന്തുണയ്ക്കുന്ന ആളാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. നിഷ്‌പക്ഷ നിലപാടാണ് തനിക്കുള്ളതെന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ വിശ്വാസം രൂപപ്പെടുത്തുന്നതിന് മുന്‍പ് നമ്മൾ ആദ്യം നല്ല മനുഷ്യരാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' താരം വീഡിയോയിൽ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

ഏത് രൂപത്തിലുമുള്ള അക്രമവും തെറ്റ്: മൂന്ന് മാസം മുമ്പ് വിവേക് ​​അഗ്നിഹോത്രിയുടെ 'ദ് കശ്‌മീർ ഫയൽസ്' കണ്ടെന്നും ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കശ്‌മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിൽ താന്‍ അസ്വസ്ഥയായെന്നും ഇക്കാര്യം സംവിധായകനുമായി സംസാരിച്ചിരുന്നുവെന്നും സായി പല്ലവി പറഞ്ഞു. വംശഹത്യ പോലെയുള്ള ദുരന്തത്തെയും അത് ഇപ്പോഴും അനുഭവിക്കുന്നവരേയും ഒരിക്കലും താന്‍ നിസാരവത്കരിക്കില്ലെന്നും താരം വ്യക്തമാക്കി. കൊവിഡ് കാലത്തെ ആൾക്കൂട്ട കൊലകള്‍ തന്നെ അഗാധമായി ബാധിച്ചിരുന്നുവെന്നും താരം പറഞ്ഞു.

ഏത് രൂപത്തിലുമുള്ള അക്രമവും തെറ്റാണെന്നും ഏതെങ്കിലും മതത്തിന്‍റെ പേരിലുള്ള അക്രമം വലിയ പാപമാണെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും സായി പല്ലവി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ ആൾക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കുന്നത് തനിക്ക് വളരെയധികം അസ്വസ്ഥതയുണ്ടാക്കി. ആ അഭിമുഖം മുഴുവന്‍ കാണാതെ അതിലെ ഒരു ഭാഗം മാത്രം ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

എല്ലാ ജീവനുകളും തുല്യം: 'മെഡിക്കല്‍ രംഗത്ത് നിന്നുള്ളയാളെന്ന നിലയില്‍, എല്ലാ ജീവനുകളും തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റൊരാളുടെ ജീവനെടുക്കാൻ ആർക്കും അവകാശമില്ല. ഒരു വ്യക്തിയും തന്‍റെ ഐഡന്‍റിറ്റിയില്‍ ഭയപ്പെടാത്ത ഒരു ദിവസമുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,' സായി പല്ലവി പറഞ്ഞു.

ഏറ്റവും പുതിയ ചിത്രം വിരാടപര്‍വത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പശു സംരക്ഷണത്തിന്‍റെ പേരില്‍ നടക്കുന്ന ആൾക്കൂട്ടക്കൊലയുമായി താരം താരതമ്യപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെ അപകീര്‍ത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ബജ്‌റംഗ്‌ദള്‍ നേതാക്കള്‍ സായ്‌ പല്ലവിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read more: 'കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്‍റെ പേരിലുള്ള കൊലയും വ്യത്യാസമില്ല': സായ്‌ പല്ലവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.