മുസഫർനഗർ: രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പെട്ടന്ന് തന്നെ മറുപടി നല്‍കുന്നതാണ് ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്നതിലൂടെ വ്യക്തമായതെന്ന് ഹിന്ദുത്വ സംഘടന നേതാവ് സാധ്വി പ്രാചി.
രാജ്യത്ത് നടക്കുന്ന ഹിന്ദുക്കളുടെ പരിപാടികളില്‍ 20 ശതമാനത്തിന് നേരെയും കല്ലെറിയുകയാണ് ന്യൂനപക്ഷം ചെയ്യുന്നത്. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരിക്കുകയാണ്. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഡൽഹിയിലെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ ഖാർഗോണിലും കലാപത്തിൽ പങ്കെടുത്തവരുടെ ഉടമസ്ഥതയിലുള്ള വീടുകളുമാണ് ബുള്‍േഡാസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ ചാർധാം യാത്രയിൽ അഹിന്ദുക്കളെ അനുവദിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ശിവ ചൗക്കിൽ പ്രാർഥന നടത്തിയ ശേഷം സംസാരിക്കുകയായിരന്നു പ്രാചി. മുസ്‌ലിം ആഘോഷങ്ങളിൽ മുസ്‌ലിം അല്ലാത്തവരെ പ്രവേശിപ്പിക്കുന്നില്ല. പിന്നെന്തിനാണ് ഹിന്ദുക്കളുടെ പരിപാടിയില്‍ മുസ്‌ലിങ്ങളെ കയറ്റുന്നതെന്നും പ്രാചി ചോദിച്ചു. മറ്റുമതങ്ങളെ പോലെ ഹിന്ദുമതവും കര്‍ശന നിയന്ത്രണങ്ങളോടെ പെരുമാറണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: 'ചാർധാം യാത്രയിൽ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണം' ; വിദ്വേഷ ആഹ്വാനവുമായി സാധ്വി പ്രാചി