ETV Bharat / bharat

അംബാനി കേസ്; സച്ചിന്‍ വാസെയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍

author img

By

Published : Mar 23, 2021, 7:36 PM IST

വാസെ ഹോട്ടലില്‍ വന്നതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവ്

Sachin Vaze stayed at 5-star hotel using forged Aadhaar card  എസ്‌.യു.വി കേസ്  അംബാനി കേസ്  antilia bomb scare case  സച്ചിന്‍ വാസെ  മഹാരാഷ്ട്ര വാര്‍ത്തകള്‍  അംബാനി ബോംബ് ഭീഷണി
അംബാനി കേസ്; സച്ചിന്‍ വാസെയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍

മുംബൈ: അംബാനി ബോംബ് ഭീഷണിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെക്കെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഐഎ. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വാസെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തതായി എന്‍ഐഎ വൃത്തങ്ങള്‍. ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് വാസെ ഹോട്ടലില്‍ താമസിച്ചത്. വാസെ ഹോട്ടലില്‍ വന്നത് അഞ്ച് ബാഗുകളുമായിട്ടാണെന്നതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റ് മേധാവിയായിരുന്ന സച്ചിന്‍ വാസെ അറസ്റ്റിലായത്. സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്ന കാറിന്‍റെ ഉടമസ്ഥന്‍ മന്‍സൂക് ഹിരണ്‍ മരിച്ച സംഭവത്തിലും വാസേ അന്വേഷണം നേരിടുന്നുണ്ട്. മരണം കൊലപാതകമാണെന്നും സച്ചിന്‍ വാസെയ്ക്ക് പങ്കുണ്ടെന്നും മന്‍സുകിന്‍റെ ഭാര്യ ആരോപിച്ചിരുന്നു. സംഭവം മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എന്‍ഐഎയ്ക്ക് വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.