ETV Bharat / bharat

റഷ്യൻ എസ്-400 വ്യോമ പ്രതിരോധ മിസൈൽ വർഷാവസാനത്തോടെ ഇന്ത്യയിലെത്തും

author img

By

Published : Apr 30, 2021, 10:31 AM IST

400 കിലോമീറ്റർ ദൂരത്തിലും 30 കിലോമീറ്റർ ഉയരത്തിലും ബോംബറുകൾ, സ്റ്റെൽത്ത് ഫൈറ്ററുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള ഭീഷണികളെ നേരിടാൻ എസ്-400 പ്രാപ്‌തമാണ്

Russian S-400  S-400 Triumf air defence missile  Bala Venkatesh Varma  Sanjib Kr Baruah  റഷ്യൻ എസ്-400  എസ്-400 വ്യോമ പ്രതിരോധ മിസൈൽ  റഷ്യൻ എസ്-400 ഇന്ത്യയിലെത്തും
റഷ്യൻ എസ്-400 വ്യോമ പ്രതിരോധ മിസൈൽ വർഷാവസാനത്തോടെ ഇന്ത്യയിലെത്തും

ന്യൂഡൽഹി: എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ ഈ വർഷാവസാനത്തിനുമുമ്പ് ഇന്ത്യയിൽ എത്തുമെന്ന് റഷ്യ. റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാല വെങ്കടേഷ് വർമ്മ മോസ്കോയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്.

40,000 കോടി രൂപ ചെലവിൽ റഷ്യയിൽ നിന്ന് വാങ്ങിയ എസ് -400 ഉപരിതല-ടു-എയർ മീഡിയം, ലോംഗ് റേഞ്ച് എയർക്രാഫ്റ്റ് ആന്‍റി മിസൈൽ സംവിധാനം ഇന്ത്യൻ പ്രതിരോധത്തിന് മുതൽക്കൂട്ടാകുന്ന ആയുധമാണ്. 400 കിലോമീറ്റർ ദൂരത്തിലും 30 കിലോമീറ്റർ ഉയരത്തിലും ബോംബറുകൾ, സ്റ്റെൽത്ത് ഫൈറ്ററുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള ഭീഷണികളെ നേരിടാൻ എസ്-400 പ്രാപ്‌തമാണ്. ഒരേ സമയം 36 ലക്ഷ്യങ്ങളെ വരെ പ്രഹരിക്കാനുള്ള ശേഷിയുമുണ്ട് ഇതിന്.

എസ്-400ന്‍റെ അഞ്ച് റെജിമെന്‍റ് സെറ്റുകൾ വിതരണം ചെയ്യുന്നതിനാണ് ഇന്ത്യ-റഷ്യ കരാർ. 2015ലായിരുന്നു ഇന്ത്യ റഷ്യയോട് ആവശ്യം അറിയിച്ചത്. തുടർന്ന് 2018ൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുഡിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ കരാറിൽ ഒപ്പുവെക്കുകയായിരുന്നു. ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളിൽ 60 ശതമാനത്തിലധികവും റഷ്യൻ നിർമിതമായവയാണെന്നതും പ്രതിരോധ രംഗത്തെ ഇന്ത്യ-റഷ്യ ബന്ധം വിശദീകരിക്കുന്ന ഒന്നാണ്.

എസ്-400 ഇറക്കുമതി ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്കും തുർക്കിക്കും ദ്വിതീയ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എസ് -400 വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് കാറ്റ്സ നിയമപ്രകാരം ഇളവ് അനുവദിക്കുമോയെന്ന് ജോ ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ടെന്നും 2021 മാർച്ചിൽ ഇന്ത്യയുടെ യുഎസ് പ്രതിരോധ സെക്രട്ടറിയായ ലോയ്‌ഡ് ഓസ്റ്റിൻ ഇന്ത്യ സന്ദർശിച്ച വേളയിൽ ഉൾപ്പെടെയുള്ള ഇന്ത്യ-യുഎസ് ഉന്നതതല സൈനിക യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.