ETV Bharat / bharat

ചെർണോബിൽ ആണവനിലയം പിടിച്ചെടുത്ത് റഷ്യ, ചെറുത്ത് നിൽപ്പ് തുടർന്ന് യുക്രൈൻ - റഷ്യ യുക്രൈൻ

ശക്തമായ പോരാട്ടത്തിനൊടുവിൽ റഷ്യൻ സൈന്യം ചെർണോബിൽ ആണവനിലയത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തുവെന്നും ആണവ സംഭരണ കേന്ദ്രങ്ങളുടെ അവസ്ഥയെ കുറിച്ച് വ്യക്തതയില്ലെന്നും, യുക്രൈൻ വൃത്തങ്ങൾ അറിയിച്ചു.

Chernobyl nuclear power plant  Vladimir Putin  Zelenskyy  Russia attack Ukraine  Ukraine live news  Russia Ukraine Crisis  ചെർണോബിൽ ആണവനിലയം പിടിച്ചെടുത്ത് റഷ്യ  ചെറുത്ത് നിൽപ്പ് തുടർന്ന് യുക്രൈൻ  റഷ്യ യുക്രൈൻ  ചെർണോബിൽ ന്യൂക്ലിയർ പ്ലാന്‍റ്
ചെർണോബിൽ ആണവനിലയം പിടിച്ചെടുത്ത് റഷ്യ, ചെറുത്ത് നിൽപ്പ് തുടർന്ന് യുക്രൈൻ
author img

By

Published : Feb 25, 2022, 10:47 AM IST

ന്യൂ ഡൽഹി: കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യൻ സൈന്യം ചെർണോബിൽ ആണവനിലയത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തുവെന്നും ആണവ സംഭരണ കേന്ദ്രങ്ങളുടെ അവസ്ഥയെ കുറിച്ച് വ്യക്തതയില്ലെന്നും, യുക്രൈൻ വൃത്തങ്ങൾ അറിയിച്ചു. യൂറോപ്പിന്‍റെ തന്നെ തകർച്ചയ്ക്ക് കാരണമായേക്കാവുന്ന റേഡിയേഷൻ ചോർച്ച ഭയമുളവാക്കുന്നതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്‌തു.

തലസ്ഥാനമായ കീവിൽ നിന്ന് 60 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന തകർന്ന റിയാക്‌ടറിനു മുന്നിൽ റഷ്യൻ ടാങ്കുകളും മിലിട്ടറി വാഹനങ്ങളും നിലയുറപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഒഡേസ തീരത്ത് തങ്ങളുടെ ഒരു കപ്പലിൽ ബോംബ് പതിച്ചതായി തുർക്കി റിപ്പോർട്ട് ചെയ്‌തു. യുക്രൈനിലെ യുദ്ധം അതിവേഗം വ്യാപിക്കുകയും യൂറോപ്പിൽ സമ്പൂർണ സംഘർഷത്തിന് കാരണമാവുകയും ചെയ്യുമെന്ന് നാറ്റോ അംഗമായ തുർക്കി ഉറപ്പിച്ച് പറയുന്നു.

ALSO READ: രണ്ടാം ദിനവും യുക്രൈനെ വളഞ്ഞാക്രമിച്ച് റഷ്യ; കീവില്‍ തുടർ സ്ഫോടനങ്ങള്‍, രാജ്യത്ത് കൂട്ട പലായനം

യുക്രേനിയൻ തലസ്ഥാനം റഷ്യ ആക്രമിക്കാൻ പോകുന്നുവെന്ന ഭീതിയിൽ കീവിൽ കർഫ്യൂ പ്രഖ്യാപിക്കുകയും പൊതുജനങ്ങളോട് ബങ്കറുകളിലേക്ക് മാറണമെന്നും ഉത്തരവിറക്കി. വ്യാഴാഴ്‌ചയോടെ റഷ്യൻ സൈന്യം ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രണ്ട് ഡസനിലധികം ആക്രമണം നടത്തിയിരുന്നു, അതിൽ നാലെണ്ണം വെടിവച്ചിട്ടതായി കരുതപ്പെടുന്നു, ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്‌തു.

"അവർ ഇപ്പോൾ കീവിൽ ബോംബിടാൻ പോകുന്നു. അഭയകേന്ദ്രങ്ങളിൽ ഒളിക്കാൻ അധികാരികൾ ഞങ്ങളോട് പറഞ്ഞു," പ്രദേശവാസി മെയിൽ ഓൺലൈനോട് പറഞ്ഞു, ഒരു ആശുപത്രി തകർക്കപ്പട്ടതിൽ നാല് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഖാർകിവ് മുതൽ കീവ് വരെയും ഡൊനെറ്റ്സ്‌ക് മുതൽ ഒഡെസ വരെയുമുള്ള സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, നഗരങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിയന്ത്രണങ്ങൾ നഷ്‌ടപ്പെടാതിരിക്കാനായി യുക്രൈൻ സൈന്യത്തിന്‍റെ ചെറുത്ത് നിൽപ്പ് തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.