ന്യൂഡല്‍ഹി: റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍റെ വിതരണം ഇന്ത്യയില്‍ വിപുലപ്പെടുത്തുമെന്ന് വാക്‌സിന്‍ നിര്‍മാണ കമ്പനി. ഇന്ത്യയില്‍ ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി, കൊല്‍ഹപൂര്‍, മിര്‍യലഗുഡ എന്നീ ഒന്‍പത് നഗരങ്ങളില്‍ വാക്‌സിന്‍ ഉടന്‍ വിതരണത്തിനെത്തിക്കുമെന്ന് സ്‌പുട്‌നിക വി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയില്‍ സ്‌പുട്‌നിക് വാക്‌സിന്‍റെ വിതരണം ഡോ.റെഡ്ഡിസ് ലബോറട്ടറീസാണ് നടത്തുന്നത്. നേരത്തെ സ്‌പുട്‌നിക് വി വാക്‌സിന്‍റെ 30 ലക്ഷം ഡോസ് ഹൈദരാബാദില്‍ എത്തിച്ചിരുന്നു.
Read More: ഇത് ചരിത്രം, സ്‌പുട്‌നിക് വി വാക്‌സിന്‍റെ മുപ്പത് ലക്ഷം ഡോസുകൾ ഹൈദരാബാദിലെത്തി
അപ്പോള ആശുപത്രിയും ഡോ.റെഡ്ഡീസ് ലബോറട്ടറിയും മുഖേനയാണ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. മെയ് 17 ഹൈദരാബാദിലും മെയ് 18ന് വിശാഖപട്ടണത്തും വാക്‌സിന്‍ വിതരണം ആരംഭിച്ചിരുന്നു. 1,145 രൂപയാണ് വാക്‌സിന്‍റെ ഒരു ഡോസിന് കേന്ദ്ര സര്‍ക്കാര്‍ വില നിശ്ചയിച്ചിരിക്കുന്നത്. സ്‌പുട്‌നിക് വാക്‌സിന്‍ കൊവിഡിനെതിരെ 94.3 ശതമാനം ഫലപ്രദമാണെന്ന് ബെഹറിന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
Read More: സ്‌പുട്‌നിക് വി വാക്‌സിൻ ഇന്ത്യയിൽ നിർമിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി