മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വിദേശനാണ്യ വിനിമയ മാര്‍ക്കറ്റില്‍ ഒരു അമേരിക്കന്‍ ഡോളറിന് 77.69രൂപയാണ് ഇപ്പോള്‍. ഇന്ത്യന്‍ രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് ഇത്.
യുഎസ് ഡോളറിനെതിരെ 14 പൈസയാണ് ഇന്നത്തെ വ്യാപരത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞത്. ചരിത്രത്തിലാദ്യാമായി യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 77 കടന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഇന്ത്യന്‍ വിദേശ നാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 77.63 വരെ ഇടിഞ്ഞിരുന്നു.
എന്നാല്‍ ആര്‍ബിഐ വിദേശ നാണ്യ മാര്‍ക്കറ്റില്‍ ഡോളര്‍ ഇറക്കി രൂപയുടെ മൂല്യം കൂടുതല്‍ ഇടിയുന്നത് പിടിച്ച് നിര്‍ത്തുകയായിരുന്നു. ഈ ഇടപെടലിനെ തുടര്‍ന്ന് രൂപയുടെ മൂല്യം 77.31 ആയി കഴിഞ്ഞ വെള്ളിയാഴ്‌ച ഉയര്‍ന്നിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച ബുദ്ധപൂര്‍ണിമ പ്രമാണിച്ച് ഇന്ത്യന്‍ വിദേശ നാണ്യ വിപണി അവധിയിലായിരുന്നു. യുഎസിന്‍റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടെ കഴിഞ്ഞായാഴ്ച യുഎസ് ഡോളര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് ഉയര്‍ന്നിരുന്നു.
രൂപയുടെ മൂല്യം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ റസര്‍വ് ബാങ്ക് ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇറക്കുമതിക്കാര്‍. രൂപയുടെ മൂല്യം ഇടയുന്ന സാഹചര്യത്തില്‍ ഇറക്കുമതി ചരക്കുകളുടെ വില ഉയരും. തത്ഫലമായി ആഭ്യന്തരവിപണയിലും വിലക്കയറ്റം ഉണ്ടാകും.