ETV Bharat / bharat

റൂമിയൻ, ടൊയോട്ടയുടെ പുത്തൻ മോഡല്‍ ഇന്ത്യയില്‍: സംഗതി മാരുതി സുസുക്കി എർട്ടിഗ തന്നെ - new model Rumion

മാരുതി സുസുക്കിയുമായി കൈകോർത്ത് ഇന്ത്യയില്‍ വാഹന വിപണിയില്‍ സജീവമാകുക എന്ന പ്ലാൻ റൂമിയന്‍റെ കാര്യത്തിലും ടൊയോട്ട ആവർത്തിക്കുന്നുണ്ട്.

Rumion Toyota Kirloskar MPV segment Maruti Suzuki Ertiga
റൂമിയൻ, ടൊയോട്ടയുടെ പുത്തൻ മോഡല്‍ ഇന്ത്യയില്‍
author img

By

Published : Aug 10, 2023, 5:00 PM IST

ന്യൂഡല്‍ഹി: ലോക പ്രശസ്ത വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ വാഹനം ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. ടൊയോട്ട റൂമിയൻ എന്ന പേരിട്ടിട്ടുള്ള വാഹനം ഏഴ് സീറ്റർ എംപിവി ആയിട്ടാണ് രൂപകല്‍പന ചെയ്‌തിട്ടുള്ളത്.

1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. അതിനൊപ്പം 103 ബിഎച്ച്പി പവറും 138 എൻഎം ടോർക്കും വാഹനത്തിന് കരുത്തേകും. അഞ്ച് ഗിയർ മാനുവല്‍, നാല് സ്‌പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയ്‌ക്കൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ട റൂമിയനിലുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.

സുസുക്കിയുമായി കൈകോർത്ത് ടൊയോട്ട: മാരുതി സുസുക്കിയുമായി കൈകോർത്ത് ഇന്ത്യയില്‍ വാഹന വിപണിയില്‍ സജീവമാകുക എന്ന പ്ലാൻ റൂമിയന്‍റെ കാര്യത്തിലും ടൊയോട്ട ആവർത്തിക്കുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബെലേനോ ഗ്ലാൻസയായി മാറിയപ്പോൾ കോംപാക്‌ട് എസ്‌യുവി മോഡലായ വിറ്റാര ബ്രെസയെ അർബൻ ക്രൂയിസറാക്കി മാറ്റിയാണ് ടൊയോട്ട ഇന്ത്യൻ വിപണിയിലെത്തിച്ചത്.

  • .@Toyota_India Rumion MPV (rebadged version of the Maruti Suzuki Ertiga) launched. Price and booking details to be announced soon. It gets 1.5-litre petrol engine that makes 101hp/136.8Nm of torque for petrol variant and 86hp/121.5Nm of torque for CNG variant. #toyotarumion pic.twitter.com/n0e9e156Q5

    — WhatCar? India (@whatcarindiamag) August 10, 2023 " class="align-text-top noRightClick twitterSection" data=" ">

അതിനു ശേഷം മാരുതി സുസുക്കിയുടെ എംപിവി (വിവിധോദ്ദേശ്യ) (മൾട്ടി പർപ്പസ് വെഹിക്കിൾ) മോഡലായ എർട്ടിഗയെ അതേപടി സ്വീകരിച്ചാണ് റൂമിയൻ ഇന്ത്യൻ വിപണിയിലെത്തിക്കുന്നതെന്നാണ് വിവരം.

ആഫ്രിക്കൻ വിപണിയില്‍ നേരത്തെ തന്നെ റൂമിയൻ ടൊയോട്ട പരീക്ഷണം നടത്തി വിജയം കണ്ടിരുന്നു. മറ്റ് ഫീച്ചറുകൾക്കൊപ്പം കാഴ്‌ചയിലും എർട്ടിഗയ്ക്ക് പൂർണസമാനമാണ് റൂമിയൻ എന്നാണ് സൂചനകൾ. എന്നാല്‍ റൂമിയന്‍റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ടൊയോട്ട പുറത്തുവിട്ടിട്ടില്ല.

എർട്ടിഗയെ പോലെ മൂന്ന് വരി, എട്ട് സീറ്റർ, ഏഴ് സീറ്റർ കോൺഫിഗറേഷൻ അടക്കമാകും റൂമിയൻ ഇന്ത്യയിലെത്തുക. എർട്ടിഗയെ കൂടാതെ മാരുതിയുടെ സിയാസിനെ കടംകൊണ്ട് ബെല്‍റ്റ സെഡാൻ ഇന്ത്യയിലെത്തിക്കാനും ടൊയോട്ട ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.