ബെംഗളൂരു: കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്നവർക്ക് ആർടിപിസിആർ ഗെനറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. രാജ്യത്ത് കൊവിഡ് കേസുകൾ വളരെ കുറഞ്ഞിരുന്നെങ്കിലും ഈ അടുത്തായി ഇരു സംസ്ഥാനങ്ങളിലും കേസുകൾ കൂടുന്നു. അതിനാല്‍ ഇവിടങ്ങളില്‍ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരിക്കുകയാണെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
കർണാടകത്തിലെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, ചാമരാജനഗർ, ചിക്കമംഗളൂർ, ഹസൻ എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ കൂടുതൽ കൊവിഡ് ടെസ്റ്റുകൾ ചെയ്യുന്നുണ്ടന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിർത്തി സംസ്ഥാനമായ കേരളത്തിൽ കൊവിഡ് കസുകൾ വർധിക്കുന്നതിനാൽ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ അധികമായി എത്തുന്ന സ്ഥലങ്ങളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൽ നടപ്പിൽ വരുത്തുന്ന കാര്യവും പരിഗണനയിലാണെന്നും കർണാടക സർക്കാർ അറിയിച്ചു.
Also read: ഗ്രനേഡ് ആക്രമണം; സിആർപിഎഫ് ജവാൻമാർക്കും പ്രദേശവാസിക്കും പരിക്ക്