ETV Bharat / bharat

ആമസോണിനെതിരെ ആർഎസ്എസിന്‍റെ പാഞ്ചജന്യ ; 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0'യെന്ന് ആക്ഷേപം - amazon prime

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കുത്തക സ്ഥാപിക്കുക എന്നതാണ് ആമസോണിന്‍റെ ലക്ഷ്യം, അതിനായി രാജ്യത്തെ പൗരരുടെ സാമ്പത്തികവും രാഷ്‌ട്രീയവും വ്യക്തിപരവുമായ സ്വാതന്ത്ര്യം പിടിച്ചെടുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് പാഞ്ചജന്യ

rss linked weekly panchjanya terms amazon as east india company 2.0  panchjanya terms amazon as east india company 2.0  east india company 2.0  amazon as east india company 2.0  east india company  ആമസോണിനെതിരെ ആർഎസ്എസിന്‍റെ പാഞ്ചജന്യ വാരിക  ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് വിശേഷണം  ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് വിശേഷിപ്പിച്ച് പാഞ്ചജന്യ വാരിക  ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് വിശേഷിപ്പിച്ച് പാഞ്ചജന്യ  പാഞ്ചജന്യ വാരിക  പാഞ്ചജന്യ  ആർഎസ്എസിന്‍റെ പാഞ്ചജന്യ  ആർഎസ്എസിന്‍റെ പാഞ്ചജന്യ വാരിക  ആമസോൺ  ആമസോണിനെതിരെ പാഞ്ചജന്യ  ആമസോൺ പാഞ്ചജന്യ  amazon  amazon prime  ആമസോൺ പ്രൈം
rss linked weekly panchjanya terms amazon as east india company 2.0
author img

By

Published : Sep 26, 2021, 10:16 PM IST

ന്യൂഡൽഹി : ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെ 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0' എന്ന് വിശേഷിപ്പിച്ച് ആർഎസ്എസിന്‍റെ മുഖവാരിക പാഞ്ചജന്യ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കോടികള്‍ കൈക്കൂലി നൽകിയാണ് കമ്പനി ഇന്ത്യയില്‍ നിലനിന്നുപോകുന്നതെന്നും പാഞ്ചജന്യയിൽ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു.

ഒക്‌ടോബർ മൂന്നിന് പുറത്തിറങ്ങുന്ന ലക്കത്തിലാണ് ആമസോണിനെ രൂക്ഷമായി എതിര്‍ത്തുകൊണ്ടുള്ള ലേഖനം. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചെടുക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനി എന്താണോ ചെയ്‌തത്, അതുതന്നെയാണ് ഇപ്പോൾ ആമസോണും ചെയ്യുന്നത്.

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കുത്തക സ്ഥാപിക്കുക എന്നതാണ് ആമസോണിന്‍റെ ലക്ഷ്യം. അതിനായി രാജ്യത്തെ പൗരരുടെ സാമ്പത്തികവും രാഷ്‌ട്രീയവും വ്യക്തിപരവുമായ സ്വാതന്ത്ര്യം പിടിച്ചെടുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ALSO READ: 'ടിപ്പുവിന്‍റെ സിംഹാസനം മുതൽ ക്രിസ്തുവിന്‍റെ തിരുവസ്ത്രം വരെ'; പുരാവസ്‌തു തട്ടിപ്പിൽ വ്യവസായി പിടിയിൽ

ആമസോണിന്‍റെ വീഡിയോ പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിന് വിരുദ്ധമായ സിനിമകളും സീരീസുകളുമാണ് ആമസോൺ പ്രൈം വഴി പുറത്തിറക്കുന്നത്.

കമ്പനിയുടേതായ നിരവധി ബിനാമി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി കോടികളാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൈക്കൂലി നല്‍കിവരുന്നതെന്നും പാഞ്ചജന്യ ആരോപിക്കുന്നു.

നിലവിൽ ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിലാണ്. കൂടാതെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണവും നേരിടുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.