ദുബായ്: ദുബായിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാൾക്ക് 30 കോടി രൂപയുടെ ലോട്ടറി അടിച്ചു. തെലങ്കാനയിലെ ജഗ്‌തിയാൽ ജില്ലയിലെ തുംഗൂർ സ്വദേശിയായ ഒബുല അജയ് ആണ് ആ ഭാഗ്യവാൻ. നാല് വർഷം മുൻപാണ് അജയ് ദുബായിയിൽ എത്തുന്നത്.
ദുബായിയിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു. എമിറേറ്റ്‌സ് ലക്കി ഡ്രോയിൽ 30 ദിർഹത്തിന് രണ്ട് ലോട്ടറി ടിക്കറ്റുകൾ അജയ് വാങ്ങിയിരുന്നു. ഒരു ടിക്കറ്റിന് 1.50 കോടി ദിർഹം നേടിയിരിക്കുകയാണ് അജയ്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 30 കോടി രൂപയാണ് ഇതിന്‍റെ മൂല്യം.
സമ്മാനത്തുകയിൽ കുറച്ച് കുടുംബത്തിന് വേണ്ടി ചെലവഴിക്കണമെന്നും ബാക്കി തുക കൊണ്ട് ബിസിനസ് ചെയ്യണമെന്നുമാണ് അജയ്‌യുടെ ആഗ്രഹം.