ETV Bharat / bharat

ആർആർആർ ഗ്രാന്‍റ് പ്രീ-റിലീസ് ഇവന്‍റ് ഇന്ന്; ബസവരാജ് ബൊമ്മൈ മുഖ്യാതിഥി - RRR Director SS Rajamouli

ആർആർആർ സംവിധായകൻ രാജമൗലിയോടൊപ്പം രാം ചരൺ, ജൂനിയർ എൻടിആർ, സംഗീത സംവിധായകൻ എം.എം കീരവാണി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

RRR Pre release Event today in Karnataka  pre release event rrr  CM Basavaraj Bommai will be chief guest in rrr Pre release Event  ആർആർആർ ഗ്രാന്‍റ് പ്രീ റിലീസ് ഇവന്‍റ് ഇന്ന്  രൗദ്രം രണം രുധിരം സിനിമ പ്രീ റിലീസ്  ആർആർആർ ഇവന്‍റ് ബസവരാജ് ബൊമ്മൈ മുഖ്യാതിഥി  ജൂനിയർ എൻടിആർ രാം ചരൺ ചിത്രം ആർആർആർ  ആർആർആർ സംവിധായകൻ രാജമൗലി  RRR Director SS Rajamouli  ചിക്കബല്ലാപൂർ ആര്‍ആര്‍ആറിന്‍റെ പ്രീ-റിലീസ് ഇവന്‍റ്
ആർആർആർ ഗ്രാന്‍റ് പ്രീ-റിലീസ് ഇവന്‍റ് ഇന്ന്; ബസവരാജ് ബൊമ്മൈ മുഖ്യാതിഥി
author img

By

Published : Mar 19, 2022, 2:16 PM IST

ചിക്കബല്ലാപൂർ(കർണാടക): ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരോടൊപ്പം ബോളിവുഡ് താരം ആലിയ ഭട്ടും ഒന്നിക്കുന്ന എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്‍റെ പ്രീ-റിലീസ് ഇവന്‍റ് ഇന്ന് (19.03.2022). കർണാടക ചിക്കബല്ലാപൂരിലെ അഗലഗുർക്കിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുഖ്യാതിഥിയായെത്തും.

കെവിഎൻ പ്രൊഡക്ഷൻ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇവന്‍റിൽ ആർആർആർ സംവിധായകൻ രാജമൗലിയോടൊപ്പം രാം ചരൺ, ജൂനിയർ എൻടിആർ, സംഗീത സംവിധായകൻ എം.എം കീരവാണി എന്നിവർ പങ്കെടുക്കും. കന്നഡ സ്റ്റാർ ശിവരാജ്‌കുമാർ, നടൻ ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്‌ണ, ചിക്കബല്ലാപൂർ മണ്ഡലം എംഎൽഎ, ആരോഗ്യമന്ത്രി ഡോ. സുധാകർ എന്നിവരും മറ്റ് നിരവധി തെലുങ്ക്, കന്നഡ താരങ്ങളും ചടങ്ങിലെത്തുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രീ-റിലീസ് ഇവന്‍റാണ് രാജമൗലിയും ആർആർആർ അണിയറപ്രവർത്തകരും ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രീ-റിലീസ് പ്രമോഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ബിഗ് ബജറ്റ് ചിത്രത്തിലെ ഗാനം അടുത്തിടെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മാർച്ച് 25ന് തിയേറ്ററുകളിലെത്തുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.

ALSO READ:'സന്തോഷം വാക്കുകളില്‍ വിവരിക്കാന്‍ ആകില്ല'; എകെ 62 പ്രഖ്യാപിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.