മുംബൈ: ദാദർ റെയിൽവെ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് റെയിൽവെ ട്രാക്കിലേക്ക് ചാടിയ യുവതിയെ ആർപിഎഫ് രക്ഷപ്പെടുത്തി. ആർപിഎഫ് ഉദ്യോഗസ്ഥർ ചേർന്ന് പ്ലാറ്റ്ഫോമിലൂടെ നടത്തിക്കൊണ്ട് വരുന്നതിനിടെയാണ് ഇവർ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. പിന്നാലെ ചാടിയ ഒരു ഉദ്യാഗസ്ഥൻ യുവതിയെ ട്രെയിൻ ഇടിക്കാതെ ട്രാക്കിൽ നിന്ന് വലിച്ച് മാറ്റുകയായിരുന്നു. കേസിൽ പ്രതിയായ യുവതി അത്മഹത്യയ്‌ക്ക് ശ്രമിച്ചതാണോ എന്ന് വ്യക്തമല്ല.
Also Read:സിആർപിഎഫ് ഡിജി കുൽദീപ് സിങ്ങിന് ദേശീയ അന്വേഷണ ഏജൻസിയുടെ അധിക ചുമതല