ഭോപ്പാല്‍: പതിനായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ശിലാചിത്രങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.( 10,000-year-old rock painting found) മധ്യപ്രദേശിലെ നര്‍മ്മദാപുരത്ത് സത്പുര കടുവ സംരക്ഷണ കേന്ദ്ര വനം വകുപ്പാണ് ഈ പുരാതന ശിലാ ചിത്രം കണ്ടെത്തിയിരിക്കുന്നത്. (Satpura Tiger Reserve)
കേന്ദ്രത്തിലെ മൃഗങ്ങളുടെ വിവരശേഖരണത്തിനിടെയാണ് ശിലാചിത്രങ്ങള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണക്കെടുപ്പിനിടെ ചൂര്‍ണയിലെ ഒരു കുന്നിലാണ് വനപാലകര്‍ ഈ ചിത്രങ്ങള്‍ കണ്ടത്. (churna hills in sathpura tiger reserve).
അക്കാലത്തെ മനുഷ്യരുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. കയ്യില്‍ ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണിത്. ചില ശിലാചിത്രങ്ങളില്‍ ജിറാഫിന്‍റേത് പോലുള്ള മൃഗങ്ങളെയും കാണാം. (pre historic paintings in Madhyapradesh)
ഈ മേഖലയില്‍ നൂറിലേറെ ശിലാചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കടുവ സംരക്ഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. കടുവ സംരക്ഷണ കേന്ദ്രമായത് കൊണ്ട് തന്നെ ഇത്തരം ഗുഹാചിത്രങ്ങളിലേക്ക് എത്തുക ഏറെ ദുഷ്കരമാണ്.
ചൂര്‍ണ വലിയ ചരിത്ര പുരാതന പഠനങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് ചരിത്രഅധ്യാപകനായ ഡോ ഹസ്ന വ്യാസ് പറയുന്നു. ഇവിടെ നിരവധി ശിലാചിത്രങ്ങളുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പഞ്ചമഹര്‍ഹി, നര്‍മദാപുരം മേഖലകളില്‍ 110 കേന്ദ്രങ്ങളില്‍ നിരവധി ശിലാചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രാതീതകാലത്തേക്ക് വെളിച്ചം വീശുന്ന ശിലാചിത്രങ്ങളാണിവ. നൃത്തം ചെയ്യുന്നരുടെയും ഭക്ഷണത്തിനായി വേട്ടയാടുന്നവരുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. ഈ ചിത്രങ്ങള്‍ ഗിരിവര്‍ഗവിഭാഗങ്ങളുടേതാണെന്ന് കരുതുന്നു. പതിനായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ളകാലത്തെയാണ് ചരിത്രാതീതകാലമായി രേഖപ്പെടുത്തിയിട്ടുള്ളത്.
Read more:'2000 വർഷം പഴക്കമുള്ള ചെങ്കല്ലറ': മഹാശില സംസ്‌കാരത്തിന്‍റെ അക്ഷയ ഖനിയായി കാസര്‍കോട്