ജയ്പൂർ: നഗരത്തിലെ വീട്ടിൽ നിന്ന് മോഷ്‌ടാക്കൾ വെള്ളി കൊള്ളയടിച്ചതായി പരാതി. വെള്ളി സൂക്ഷിച്ചിരുന്ന മുറിയിലേക്ക് സമാന്തരമായി തുരങ്കം നിർമിച്ചായിരുന്നു മോഷണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മാസം മുമ്പ് വീട്ടിലെ ടൈലുകളുടെ അടിയിൽ സൂക്ഷിച്ചിരുന്ന വെള്ളിയാണ് മോഷണം പോയതെന്ന് ഗൃഹനാഥൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.
ജയ്‌പൂരിൽ വീടിനുള്ളിലേക്ക് തുരങ്കം നിർമിച്ച് മോഷണം - ജയ്പൂർ വെള്ളി മോഷണം
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു
ജയ്‌പൂരിൽ വീടിനുള്ളിലേക്ക് തുരങ്കം നിർമിച്ച് മോഷണം