ETV Bharat / bharat

ഒഡീഷയിൽ പൊലീസ് പട്രോളിങ് വാൻ കവർന്ന് കള്ളൻ; ആന്ധ്രയിൽ നിന്ന് പിടിയിൽ - ഒഡീഷ മോഷണം

മോഷ്‌ടിച്ച വാഹനത്തെയും പ്രതിയേയും ആന്ധ്രാപ്രദേശിലെ പാർവതിപുരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്

Odisha Robber steals police patrolling vehicle from rayagada arrested in Andhra Pradesh  Robber steals police patrolling vehicle  ഒഡീഷയിൽ പൊലീസ് പട്രോളിങ് വാൻ കവർന്നു  പൊലീസ് പട്രോളിങ് വാൻ കവർന്ന് മോഷ്‌ടാവ്  രുദ്ര സിബ  ഒഡീഷയിൽ പൊലീസ് പട്രോളിങ് വാൻ കവർന്ന് കള്ളൻ  പൊലീസ്  ഒഡീഷ മോഷണം  Odisha Robbery
ഒഡീഷയിൽ പൊലീസ് പട്രോളിങ് വാൻ കവർന്ന് കള്ളൻ; ആന്ധ്രയിൽ നിന്ന് പിടിയിൽ
author img

By

Published : Nov 6, 2022, 6:23 PM IST

രായഗഡ: ഒഡീഷയിൽ പൊലീസ് പട്രോളിങ് വാൻ കവർന്ന മോഷ്‌ടാവ് ആന്ധ്രയിൽ നിന്ന് പിടിയിൽ. രായഗഡ ജില്ലയിലാണ് സംഭവം. കേസിൽ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ എറ്റിഡ ഗ്രാമവാസിയായ രുദ്ര സിബയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ചയായിരുന്നു ഇയാൾ പൊലീസിന്‍റെ വാഹനം കവർന്നത്.

മോഷണത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ആന്ധ്രയിലെ പാർവതിപുരത്ത് നിന്ന് വാഹനം കണ്ടെടുക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് തന്നെ പ്രതിയേയും പൊലീസ് പിടികൂടി.

അതേസമയം പട്രോളിങ് വാഹനം ഇയാൾ എന്തിനാണ് മോഷ്‌ടിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.