ഭുവനേശ്വർ:മയൂർഭഞ്ച് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്‌ടപ്പെട്ട ട്രാക്‌ടറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്‌ടപ്പെട്ട ട്രാക്‌ടർ 15 അടി താഴ്‌ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ഗോത്ര നൃത്തസംഘം പരിപാടിക്ക് ശേഷം തിരിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.