'കാന്താര'യുടെ (Kantara) ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര 2'നായി (Rishab Shetty Kantara 2). 'കാന്താര 2'ന്‍റെ അപ്‌ഡേറ്റുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.
'കാന്താര'യ്‌ക്ക് ഒരു തുടർ ഭാഗം ഉണ്ടെന്നും, ചിത്രം പണിപ്പുരയില്‍ ആണെന്നും, സിനിമയുടെ പ്രീ പ്രൊഡക്ഷൻ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വിവരമാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ഈ വര്‍ഷം അവസാനം 'കാന്താര 2'ന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: 'ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല'; കാന്താര 2ന് തുടക്കം; അപ്‌ഡേറ്റുമായി ഹോംബാലെ ഫിലിംസ്
'കാന്താര 2'ന്‍റെ ചിത്രീകരണം (Kantara 2 shooting) ഡിസംബറില്‍ ആരംഭിക്കുമെന്ന് സിനിമയോടടുത്ത വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. 'ഋഷഭ് ഇപ്പോള്‍ ഈ സിനിമയ്‌ക്കായുള്ള തയ്യാറെടുപ്പിലാണ്. കാന്താര 2, ആദ്യ ഭാഗത്തേക്കാള്‍ വലിയ സ്‌കെയിലില്‍ ഒരുക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ടാം ഭാഗത്തിൽ ഒരുപാട് ആക്ഷൻ രംഗങ്ങള്‍ പ്രതീക്ഷിക്കാം. അതിനാൽ വിശാലമായ ടൈംലൈനുകളിൽ വ്യാപിച്ചിരിക്കുകയാണ് ഷൂട്ടിങ് ഷെഡ്യൂൾ. മൂന്ന് ഘട്ടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ 2024 ഓഗസ്‌റ്റില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്‌ക്കകത്തായിരിക്കും കാന്താര 2 ഭൂരിഭാഗവും ചിത്രീകരിക്കുക.' -ഇപ്രകാരമാണ് സിനിമയോടടുത്ത വൃത്തത്തിന്‍റെ വാക്കുകള്‍ (Kantara 2 filming to start in December).
സിനിമയുടെ രണ്ടാം ഭാഗത്തിനായി വിപുലമായ ശാരീരിക പരിശീലനത്തിലാണിപ്പോള്‍ ഋഷഭ് ഷെട്ടി. 2023ന്‍റെ ആദ്യ പകുതിയിൽ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതായി ഹോംബാലെ ഫിലിംസിന്‍റെ എംഡി ചലുവെ ഗൗഡ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.
Also Read: പഞ്ചുരുളി ദൈവത്തിന്‍റെ കഥയുമായി കാന്താര 2; പ്രീക്വലിനെ കുറിച്ച് നിര്‍മാതാവ്
സിനിമയില്‍ നായകനായി എത്തിയത ഋഷഭ് ഷെട്ടി (Rishab Shetty) ആയിരുന്നു കാന്താരയുടെ രചനയും സംവിധാനവും നിർവഹിച്ചത്. കിഷോർ (Kishore), അച്യുത് കുമാർ (Achyuth Kumar), സപ്‌തമി ഗൗഡ (Sapthami Gowda), പ്രമോദ് ഷെട്ടി (Pramod Shetty) എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
പ്രധാനമായും കന്നഡയില്‍ റിലീസായ ചിത്രം പിന്നീട്, ഹിന്ദി, മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലും റിലീസ് ചെയ്‌തിരുന്നു. കന്നഡ ഉള്‍പ്പെടെ റിലീസായ എല്ലാ ഭാഷകളില്‍ നിന്നും കാന്താരയ്‌ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ റിലീസായ 'കാന്താര' രാജ്യത്ത് മാത്രമല്ല, ആഗോളതലത്തിലും തരംഗമായി മാറിയിരുന്നു. നിര്‍മാതാക്കളായ ഹോംബാലെ പ്രൊഡക്ഷന്‍സ് (Hombale Productions) ചിത്രം ഓസ്‌കര്‍ അവാര്‍ഡിനും സമര്‍പ്പിച്ചു. സിനിമയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.