ETV Bharat / bharat

പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം ; കൗമാരക്കാരിയെ പീഡിപ്പിച്ച് മതനേതാവ്, നാലുപ്രതികളില്‍ ഒരാള്‍ പിടിയില്‍ - മധ്യപ്രദേശിലെ രേവയില്‍ പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം നല്‍കി പീഡനം

മധ്യപ്രദേശിലെ രേവയില്‍ നടന്ന സംഭവത്തില്‍ പിടിയിലായത് വിനയ് പാണ്ഡെ

Saint raped a teenage girl in Madhya Pradesh  MP police arrested vinod pandey in rape case  Congress demands CID enquiry in Rewa rape case  പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം നല്‍കി കൗമാരക്കാരിയെ പീഡിപ്പിച്ചു  മധ്യപ്രദേശിലെ രേവയില്‍ പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം നല്‍കി പീഡനം  മധ്യപ്രദേശിലെ രേവയില്‍ കൗമാരക്കാരിക്ക് പീഡനം
പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം; കൗമാരക്കാരിയെ പീഡിപ്പിച്ച് മതനേതാവ്, നാലുപ്രതികളില്‍ ഒരാള്‍ പിടിയില്‍
author img

By

Published : Mar 30, 2022, 7:29 PM IST

രേവ : മതനേതാവും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മധ്യപ്രദേശിലെ രേവയിലാണ് നടുക്കുന്ന സംഭവം. വിനയ് പാണ്ഡെ എന്നയാളെ സിവിൽ ലൈൻ പൊലീസ് ബുധനാഴ്‌ചയാണ് അറസ്റ്റ് ചെയ്‌തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : പരീക്ഷയിൽ വിജയിപ്പിക്കാൻ സഹായിക്കാമെന്ന് വിനോദ് പാണ്ഡെ എന്നയാള്‍ കൗമാരക്കാരിക്ക് വാഗ്‌ദാനം നല്‍കി. ഇതുവിശ്വസിച്ച പെണ്‍കുട്ടി, പ്രതി പറഞ്ഞ പ്രകാരം ആദ്യം പ്രദേശത്തെ സൈനിക സ്‌കൂളിലെത്തി. ഇവിടെനിന്നും വിനോദ് പാണ്ഡെ പെണ്‍കുട്ടിയെ സമീപത്തെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി.

ഈ സമയം, മത നേതാവ് സീതാറാം മഹാരാജും മറ്റ് രണ്ട് പേരും ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. മദ്യപിച്ചിരുന്ന ഇവര്‍ കൗമാരക്കാരിയെ നിർബന്ധിച്ച് കുടിപ്പിച്ചു. തുടര്‍ന്ന്, മൂന്ന് പ്രതികളും മുറിക്ക് പുറത്തിറങ്ങി നിന്നു. ഈ സമയം സീതാറാം പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു.

സി.ഐ.ഡി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് : പ്രതികളായ മത നേതാവും മറ്റ് രണ്ടുപേരും ഒളിവിലാണ്. മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. നേരത്തെയും സീതാറാമിനെതിരെ നിരവധി കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

അറസ്റ്റിലായ വിനോദ് പാണ്ഡെയും നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍, സി.ഐ.ഡി അന്വേഷണം വേണമെന്നും നാല് പ്രതികളെയും തൂക്കിലേറ്റണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ALSO READ | ഓര്‍ഡര്‍ ചെയ്‌തത് ഒരു ലക്ഷത്തിന്‍റെ മാക്‌ ബുക്ക് ; ലഭിച്ചത് 'എ ഫോര്‍' ഷീറ്റുകള്‍...!

സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കവിത പാണ്ഡെ പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രേവയിലെത്തി കൗമാരക്കാരിയ്‌ക്ക് നീതി ലഭ്യമാക്കണമെന്നും അവർ പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.