പിന്നോട്ട് നടക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് പഠനം. പ്രമുഖ ആരോഗ്യ മാസികയായ ബിഎംസി മസ്‌കുലോസ്‌കെലെറ്റൽ ഡിസോർഡേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യ വ്യക്തമാക്കുന്നത്. പരിക്കോ മറ്റ് പ്രശ്നങ്ങളോ കാരണം കാൽമുട്ട് വേദന അനുഭവിക്കുന്ന ആളുകൾ പതിവായി പിന്നോട്ട് നടക്കുന്നത് രോഗം മാറാന്‍ ഗുണകരമെന്നാണ് പഠനം.
ജേണൽ ഓഫ് ബയോമെക്കാനിക്സിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ഇത് സ്ഥിരീകരിച്ചു. ജേണൽ ഓഫ് ചിറോപ്രാക്‌റ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം റിപ്പോർട്ട് പ്രകാരം 15 മിനിറ്റ് പതിവായി പുറകോട്ടു നടക്കുന്നത് നടുവേദനയ്ക്ക് ആശ്വാസം നൽകും.
Also Read: മസ്തിഷ്കാഘാതം ഭേദമായാലും ജീവിതത്തെ കാത്തിരിക്കുന്നത് നിരവധി രോഗങ്ങള്‍
റിവേഴ്സ് വാക്കിംഗിന്‍റെ പ്രയോജനങ്ങൾ കാൽമുട്ട്, സന്ധി വേദന എന്നിവ ഒഴിവാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും നിരവധി കായിക താരങ്ങള്‍, ഫിറ്റ്നസ് ട്രെയ്നര്‍മാര്‍, പിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവര്‍ ഇതിനെ അംഗീകരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അത് എത്രത്തോളം പ്രയോജനം ചെയ്യും?
ഡൽഹി ആസ്ഥാനമായുള്ള ഫിസിയോതെറാപ്പിസ്റ്റായ ഡോ. രാഹുൽ ക്ഷത്രിയയുടെ അഭിപ്രായത്തില്‍ പിന്നോട്ട് നടത്തം ശാരീരികമായും മാനസികമായും ഏറെ ഗുണം ചെയ്യും. ഫിസിക്കൽ തെറാപ്പി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ റിവേഴ്സ് വാക്കിംഗ് ശരീര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് പറയുന്നുതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നോട്ട് നടത്തത്തിന്‍റെ ഗുണങ്ങള്‍
- പിന്നോട്ട് നടക്കുന്നത് വേദന, ടെൻഷൻ, കാൽമുട്ടുകളിലും സന്ധികളിലും നീർവീക്കം എന്നിവയ്ക്ക് ആശ്വാസം നൽകുന്നു.
- ഹാംസ്ട്രിംഗുകൾക്ക് വഴക്കം കുറയാൻ തുടങ്ങുന്ന അല്ലെങ്കിൽ ആർത്രൈറ്റിസ് പ്രശ്നമുള്ള ആളുകൾക്ക് ഇത് നല്ലൊരു വ്യായാമമായി കണക്കാക്കപ്പെടുന്നു.
- പേശികളുടെ വഴക്കം മെച്ചപ്പെടുത്തുകയും നട്ടെല്ല്, പുറം പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
- ശരീരവും മനസു തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ പിന്നോട്ട് നടത്തം സഹായിക്കുന്നു.
- ഏകാഗ്രത മെച്ചപ്പെടുത്തുകയും മനസിനെ ശാന്തമാക്കുകയും ഉത്കണ്ഠ ഒഴിവാക്കാനും മറ്റ് മാനസിക പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
- ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വളരെ നല്ലതാണ്.
- കലോറി കുറയ്ക്കാന്‍ നല്ലതാണെന്ന് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനവും സ്ഥിരീകരിക്കുന്നു.
- ദിവസവും 20-30 മിനിറ്റ് പിന്നോട്ട് നടക്കുന്നത് രക്തസമ്മർദം കുറയ്ക്കും.