ETV Bharat / bharat

ബംഗാള്‍ സംഘര്‍ഷം : ജനാധിപത്യം നശിച്ചെന്ന് ഗവര്‍ണര്‍ ജഗദീപ് ധൻഖർ - മമത ബാനര്‍ജി

പ്രതികളെ കണ്ടെത്തി അവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു.

ബംഗാള്‍ സംഘര്‍ഷം : ജനാധിപത്യം നശിച്ചെന്ന് ഗവര്‍ണര്‍ ജഗദീപ് ധൻഖർ

author img

By

Published : May 10, 2021, 6:15 PM IST

ലക്നൗ: ബംഗാള്‍ സംഘര്‍ഷത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ ജഗദീപ് ധൻഖർ. മമത ബാനർജി സർക്കാരിന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കിടെയാണ് ഗവർണറുടെ പ്രതികരണം. നിങ്ങളുടെ വോട്ട് തന്നെ നിങ്ങളുടെ മരണത്തിനോ, സ്വത്തുക്കളുടെ നാശത്തിനോ കാരണമാവുകയാണെങ്കില്‍ അതിനര്‍ഥം ജനാധിപത്യം നശിച്ചു എന്നാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സംസ്ഥാനത്ത് അക്രമങ്ങൾ നടന്ന പ്രദേശങ്ങൾ ഉടൻ സന്ദർശിക്കുമെന്ന് ഗവർണർ പറഞ്ഞു, അത് തന്‍റെ ഭരണഘടനാ കടമയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ ടിഎംസി ആക്രമിച്ചതായി പരാതി

അതേസമയം കുറ്റവാളികളെ കണ്ടെത്തി അവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഗവര്‍ണര്‍ മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി ഭരണകൂടം അക്രമങ്ങളുടെ കാര്യത്തില്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചും അതിന് ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ചും കൊൽക്കത്ത ഡയറക്ടർ ജനറൽ ഓഫ് പൊലീസില്‍ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പൊലീസ് കമ്മിഷണറും അഡീഷണൽ ചീഫ് സെക്രട്ടറിയും (ഹോം) ഇക്കാര്യത്തില്‍ യാതൊരു മറുപടിയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് 2 ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പശ്ചിമ ബംഗാളിന്‍റെ പല ഭാഗങ്ങളിലും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഈ ആരോപണങ്ങൾ നിഷേധിച്ചു.

Also Read: ബംഗാള്‍ കലാപം ; ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്ര സംഘം

മെയ് 7ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശം സന്ദർശിച്ചിരുന്നു. സംഘം പ്രദേശവാസികളുമായി സംവദിക്കുകയും ആക്രമങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. കൂടാതെ അക്രമം നടന്ന സ്ഥലങ്ങളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ കൊൽക്കത്ത ഹൈക്കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.