ETV Bharat / bharat

ഉത്തരാഖണ്ഡിൽ മഴ ശക്തം; കനാലിൽ കുടുങ്ങിയ ബസ് പുറത്തെടുത്തത് ജെസിബി ഉപയോഗിച്ച്

ശക്തമായി പെയ്‌ത മഴയിൽ പുഴ കരകവിഞ്ഞതോടെ കനാലിൽ ചെളിയടിയുകയും ചെളിക്കുണ്ടിൽ ബസ് കുടുങ്ങുകയുമായിരുന്നു.

Rescue operation of a bus in Ramnagar Nainital  bus got stuck in the middle of Dhangarhi drain in Ramnagar Nainital  ഉത്തരാഖണ്ഡിൽ മഴ ശക്തം  കനാലിൽ കുടുങ്ങിയ ബസ് പുറത്തെടുത്തത് ജെസിബി ഉപയോഗിച്ച്  ഉത്തരാഖണ്ഡ് മഴ  നൈനിറ്റാൾ രാംനഗർ ധൻഗർഹി കനാൽ അപകടം  Dhangarhi Nala bus accident  ധൻഗർഹി നല ബസ് അപകടം
ഉത്തരാഖണ്ഡിൽ മഴ ശക്തം; കനാലിൽ കുടുങ്ങിയ ബസ് പുറത്തെടുത്തത് ജെസിബി ഉപയോഗിച്ച്
author img

By

Published : Jul 19, 2022, 10:37 PM IST

നൈനിറ്റാൾ: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ ബസ് കനാലിൽ കുടുങ്ങി. രാംനഗർ കാശിപൂർ ഹൈവേയിലെ ധൻഗർഹി കനാലിലാണ് സംഭവം. ചൊവ്വാഴ്‌ച (ജൂലൈ 19) രാവിലെ, ശക്തമായി പെയ്‌ത മഴയിൽ പുഴ കരകവിഞ്ഞതോടെ കനാലിൽ ചെളിയടിയുകയും ചെളിക്കുണ്ടിൽ ബസ് കുടുങ്ങുകയുമായിരുന്നു.

ധൻഗർഹി കനാലിൽ ബസ് കുടുങ്ങി

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ബസ് പുറത്തെടുത്തത്. രാംനഗറിൽ നിന്ന് അൽമോറയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 20ഓളം യാത്രക്കാരുണ്ടായിരുന്നു. ആളപായമൊന്നുമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

മുമ്പും ധൻഗർഹി കനാലിൽ നിരവധി അപകടങ്ങൾ സംഭവിക്കുകയും നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ നദികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.