ചെന്നൈ: സംസ്ഥാനത്ത് റെംഡിസിവിർ മരുന്ന് ലഭ്യമാണെന്നും 30 ശതമാനം കൊവിഡ് രോഗികൾക്ക് മാത്രമേ ചികിത്സ ആവശ്യമായി വരുന്നുള്ളൂവെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്‌ണൻ. ഒരു ദിവസം 3000 പേർക്ക് റെംഡിസിവിർ നൽകാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒരാഴ്‌ച്ചത്തേക്ക് 59,000 കുപ്പി മരുന്നാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. എന്നാൽ ഇതുവരെ വിറ്റുപോയത് 18,000 കുപ്പി മരുന്നാണ്.
റെംഡിസിവിർ മരുന്ന് ലഭ്യമല്ലെന്ന വിദത്തിലുള്ള വ്യജവാർത്തകൾ പ്രചരിക്കുന്നുണ്ട് . എന്നാൽ ഇത് അടിസ്ഥാനരഹിതമാണന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് മരുന്നിന് ദൗർലഭ്യം നേരിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.