ETV Bharat / bharat

ദലിത് പെൺകുട്ടിയെ ഗർഭിണിയാക്കി; നവജാത ശിശുവിനെ മതപ്രഭാഷകൻ 10 ലക്ഷം രൂപക്ക് വിറ്റു - പീഢനം

പെൺകുട്ടിയുടെ വയറ്റിൽ ട്യൂമർ ആണെന്നും അത് വളരുന്നതിനാൽ മരുന്ന് നൽകണമെന്നും മതപ്രഭാഷകൻ ആവശ്യപ്പെട്ടിരുന്നു. മാർച്ച് അഞ്ചിന് അമലപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞ് പിറക്കുകയായിരുന്നു.

He made the girl pregnant and sold the born child Villagers complaint against the religious preachers conduct  മതപ്രഭാഷകൻ ദളിത് പെൺകുട്ടിയെ ഗർഭിണിയാക്കി  നവജാത ശിശുവിനെ 10 ലക്ഷം രൂപക്ക് വിറ്റു  child rape  പീഢനം  ബലാത്സംഗം
rape
author img

By

Published : Apr 11, 2023, 11:08 AM IST

അംബാജിപേട്ട്: ആന്ധ്രാപ്രദേശിലെ അംബാജിപേട്ടിൽ അമ്മയില്ലാത്ത ദലിത് പെൺകുട്ടിയെ (17) ഗർഭിണിയാക്കി മതപ്രഭാഷകൻ. പെൺകുട്ടി പ്രസവിച്ചതോടെ കുഞ്ഞിനെ വിൽക്കുകയും ചെയ്‌തു. അംബാജിപേട്ട് മണ്ഡലത്തിലെ പുല്ലേറ്റിക്കുരു ഗ്രാമത്തിലാണ് ഈ ദുരവസ്ഥ.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തിങ്കളാഴ്‌ച അമലാപുരത്തെ ഡോ. ബി ആർ അംബേദ്‌കർ കോനസീമ ജില്ല കലക്‌ടർ ഹിമാൻഷു ശുക്ലയ്ക്ക് പരാതി നൽകി. പ്രാദേശിക മതപ്രഭാഷകന്‍റെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. അവിടെ ജോലി ചെയ്യുന്നതിനിടയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായി ഗർഭിണിയായത്.

എന്നാൽ ആ മതപ്രഭാഷകൻ പെൺകുട്ടിയുടെ വയറ്റിൽ ട്യൂമർ ആണെന്നും അത് വളരുന്നതിനാൽ മരുന്ന് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. മാർച്ച് അഞ്ചിന് അമലപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞ് പിറക്കുകയായിരുന്നു. കുഞ്ഞ് ജനിച്ചതോടെ ഇയാൾ കുട്ടിയെ 10 ലക്ഷം രൂപയ്ക്ക് വിൽക്കുകയും കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് പണം നൽകുകയും ചെയ്‌തു.

മതപ്രഭാഷകനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.