ലക്‌നൗ : വാരാന്ത്യങ്ങളിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതായി ഉത്തർപ്രദേശ് സർക്കാർ. എന്നിരുന്നാലും അഞ്ചിൽ കൂടുതൽ ആളുകൾക്ക് ഒരേസമയം പ്രവേശനാനുമതി ഇല്ലെന്നും യോഗി ആദിത്യനാഥ് സർക്കാർ അറിയിച്ചു.
Also Read: ഉത്തർപ്രദേശിൽ അംബേദ്‌കർ പ്രതിമ തകർത്ത നിലയിൽ
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു. സ്ഥലപരിധി അനുസരിച്ച് പരമാവധി 50 പേരെ അകത്ത് പ്രവേശിപ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്.
ഇതിനുപിന്നാലെയാണ് നിയന്ത്രണങ്ങളോടെ ആഴ്‌ചയിൽ ഏഴ് ദിവസവും തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. കൂടാതെ വ്യാവസായിക യൂണിറ്റുകളും വാരാന്ത്യത്തിൽ പ്രവർത്തിക്കാൻ അനുവദിക്കും.
തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സർക്കാർ ലോക്ക്ഡൗൺ ഇളവ് നൽകുമെങ്കിലും കൊവിഡ് കേസുകളുടെ തോത് കുറവാണെന്ന് ഉറപ്പ് വരുത്താൻ വാരാന്ത്യങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തും.