ചെന്നൈ : മിഷോങ് ചുഴലികാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ ധനസഹായമായ 6,000 രൂപ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് (ഡിസംബർ 17) വിതരണം ചെയ്‌തു (Tamil Nadu CM MK Stalin distributes Rs 6,000 relief fund for cyclone affected people). ചെന്നൈ വേളാച്ചേരി ശക്തി വിജയലക്ഷ്‌മി നഗറിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. എച്ച്ആർസിഇ (Hindu Religious and Charitable Endowments) മന്ത്രി പികെ ശേഖർ ബാബു, ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ, ടിഎൻ സി എസ് ശിവദാസ് മീണ ഐഎഎസ് എന്നിവരും മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു.
Also Read: ചുഴലിക്കാറ്റില്‍ കൈത്താങ്ങുമായി തമിഴ്‌നാട് സർക്കാർ: ദുരിത ബാധിതർക്ക് റേഷൻ കടകൾ വഴി 6,000 രൂപ വീതം ധനസഹായം
ഡിസംബർ നാലിന് ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ കനത്ത മഴ പെയ്‌തിരുന്നു. ഇതുമൂലം പലയിടത്തും വെള്ളക്കെട്ടായിരുന്നു. അതിനുശേഷം രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നു. ഇപ്പോൾ എല്ലാം സാധാരണ ഗതിയിലായി. ഈ സാഹചര്യത്തിൽ, ചെന്നൈയിലെയും മറ്റ് ബാധിത താലൂക്കുകളിലെയും ആളുകൾക്ക് റേഷൻ കടകൾ വഴി 6,000 രൂപ ദുരിതാശ്വാസ തുക നൽകുമെന്ന് 2023 ഡിസംബർ 9 നാണ് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചത്.