ബെംഗളൂരു: ഗുരു... അന്ധകാരത്തെ നീക്കി പ്രകാശം പരത്തുന്നയാൾ എന്നാണ് ഈ വാക്കിന്‍റെ അർഥം. വിദ്യാർഥികളുടെ നന്മയ്‌ക്ക് വേണ്ടി എപ്പോഴും പ്രവർത്തിക്കുന്നവർ. വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കോ വളരെ വലുതും. ഒരു പക്ഷെ വിദ്യാര്‍ത്ഥികളുടെ ജീവിതം ഉന്നത നിലയിലെത്തിക്കുന്നതിൽ അധ്യാപകർക്കുള്ള ഉത്തരവാദിത്തം അമ്മമാരുടേതിനു തുല്യവുമാണ്.
ഇത്തരത്തിൽ കുട്ടികളുടെ നന്മയ്‌ക്കായി പുതിയ ഒരു വഴി തുറന്നിരിക്കുകയാണ് കർണാടകയിലെ അധ്യാപികയായ രേഖ. ഈ അധ്യാപികയുടെ പ്രവർത്തനങ്ങൾ കണ്ട് പ്രൈമറി ആൻഡ് സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി കെ.സുരേഷ് കുമാര്‍ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോൾ. ഈ ടീച്ചറുടെ പുതിയ പദ്ധതി എന്താണെന്ന് അറിയണ്ടേ?
ഒരു വ്യക്തിക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസം. പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസം. എന്നും ഓർമയിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരുപാട് അനുഭവങ്ങളാണ് പ്രാഥമിക തലങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകർക്ക് ലഭിക്കുന്നത്. ശിവമോഗ ജില്ലയിലെ ഹോസനഗര താലൂക്കിലെ നൂലിഗേരി സര്‍ക്കര്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് രേഖ ടീച്ചർ.
വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും ഉന്നത വിദ്യാഭ്യാസം നേടുന്നതിനുമാണ് രേഖ ടീച്ചര്‍ ഈ പദ്ധതി ആരംഭിക്കുന്നത്. ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന ഒരു വിദ്യാർഥിയുടെ പേരില്‍ 10 വര്‍ഷത്തേക്കാണ് രേഖ ടീച്ചര്‍ 1000 രൂപ നിക്ഷേപിക്കുന്നത്. എസ്.എസ്.എല്‍.സി പ്രവേശന സമയത്ത് ഈ തുക ആ കുട്ടിക്ക് പഠിക്കാൻ സഹായകമാകുമെന്നാണ് ടീച്ചർ ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
വളരെ ദാരിദ്ര്യം നിറഞ്ഞ ജീവിത്തിലൂടെയാണ് രേഖ ടീച്ചര്‍ വളർന്നു വന്നത്. ആ അനുഭവം തന്നെയാണ് വിദ്യാർഥികളുടെ പേരില്‍ പണം നിക്ഷേപിക്കാൻ ടീച്ചർക്ക് പ്രചോദനമായി മാറിയതും. 2014ല്‍ അധ്യാപികയായി ജോലി ആരംഭിച്ച കാലം മുതൽ തന്നെ വിദ്യാർഥികളുടെ ക്ഷേമത്തിനായി ഈ പദ്ധതി ആരംഭിച്ചിരുന്നു. കുടുംബത്തിൽ നിന്ന് ഉൾപ്പെടെ എല്ലാ മേഖലകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ 63 വിദ്യാർഥികളുടെ പേരിൽ പണം നിക്ഷേപിച്ചു കഴിഞ്ഞു. ടീച്ചറുടെ ഈ പ്രവർത്തനം കണ്ടിട്ട് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി തന്നെ അഭിനന്ദിച്ചു. ഇനി വേറെ ഏതെങ്കിലും സ്‌കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചാലും അവിടെയും ഈ പദ്ധതി തുടരണമെന്നാണ് ടീച്ചറിന്‍റെ ആഗ്രഹം.
ഏത് മാർഗത്തിലൂടെയും ഒരുപാട് പണം സമ്പാദിക്കുക എന്ന ചിന്താഗതിയുള്ള ജനങ്ങൾക്കിടയിൽ ഇന്ന് മാതൃകയായി മാറുകയാണ് ഈ ടീച്ചര്‍. രേഖ ടീച്ചറെ പോലെ തന്നെ മറ്റ് അധ്യാപകരും ഈ പാത പിന്തുടരാൻ തീരുമാനമെടുത്താൽ വിദ്യാർഥികളുടെ ശോഭനമായ ജീവിതത്തിനായിരിക്കും തുടക്കമിടുക.