ETV Bharat / bharat

അമര്‍നാഥ് യാത്രക്കുള്ള രജിസ്ട്രേഷന്‍ ഏപ്രിലില്‍ - അമര്‍നാഥ് തീര്‍ഥാടനം

3880 മീറ്റര്‍ ഉയരത്തിലുള്ള ഗുഹാക്ഷേത്രത്തിലേക്കുള്ള വാര്‍ഷിക തീര്‍ഥാടന യാത്ര ജൂണ്‍ 28 മുതല്‍ ആരംഭിച്ച് ഓഗസ്റ്റ് 22ന് സമാപിക്കും.

Amarnath Yatra  Registration for Amarnath Yatra  Amarnath Yatra Registration  Registration for Amarnath Yatra to start from April 1  Annual Amarnath yatra  Amarnath yatra pilgrimage  ശ്രീനഗര്‍  അമര്‍നാഥ് തീര്‍ഥാടന യാത്ര  അമര്‍നാഥ് തീര്‍ഥാടനം  അമര്‍നാഥ് ഗുഹാക്ഷേത്രം
അമര്‍നാഥ് യാത്രക്കുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കും
author img

By

Published : Mar 27, 2021, 10:28 PM IST

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടന യാത്രക്കുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും തെക്കന്‍ കശ്‌മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീര്‍ഥയാത്രയെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഏപ്രില്‍ 1 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, ജമ്മു കശ്‌മീര്‍ ബാങ്ക്, യെസ് ബാങ്ക്, എന്നിവയുടെ ശാഖകള്‍ വഴി രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ശ്രീ അമര്‍നാഥ് ജി ഷ്രൈന്‍ ബോര്‍ഡ് സിഇഒ നിതീശ്വര്‍ കുമാര്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ പ്രകൃയ, അപേക്ഷ ഫോറം, സംസ്ഥാന തലത്തില്‍ ബാങ്കുകളുടെ പട്ടിക എന്നിവ ബോര്‍ഡിന്‍റെ വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കായി ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മാര്‍ച്ച് 15ന് ശേഷം നല്‍കിയ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുതയുള്ളൂ. യാത്രക്ക് രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് എല്ലാ വിവരങ്ങളും www.shriamarnathjishrine.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ യാത്രക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ചില നിബന്ധനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 13 വയസിന് താഴെയുള്ള കുട്ടികളും, 75 വയസിന് മുകളിലുള്ളവരും, ആറ് ആഴ്‌ച പൂര്‍ത്തിയായ ഗര്‍ഭിണികളും യാത്രക്കായി രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. അസൗകര്യങ്ങള്‍ നേരിടാതിരിക്കാന്‍ മുന്‍കൂട്ടി തന്നെ രജിസ്‌ട്രേഷന് ആവശ്യമായ കാര്യങ്ങള്‍ തീര്‍ഥാടകര്‍ പൂര്‍ത്തിയാക്കണമെന്നും ബോര്‍ഡ് സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. 3880 മീറ്റര്‍ ഉയരത്തിലുള്ള ക്ഷേത്രത്തിലേക്കുള്ള 56 ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക തീര്‍ഥാടന യാത്ര ജൂണ്‍ 28 മുതല്‍ ആരംഭിച്ച് ഓഗസ്റ്റ് 22ന് സമാപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.