ETV Bharat / bharat

ഇ സഞ്ജീവനിയില്‍ രണ്ടു ദിനം കൊണ്ട് ചികിത്സ തേടിയത് 76 ലക്ഷം പേര്‍ - ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി പോര്‍ട്ടല്‍ വഴി ചികിത്സ തേടിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്

ആയുഷ്‌മാൻ ഭാരതിന്റെ ഒരു ലക്ഷം ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളില്‍ നിന്നും 25,000-ത്തിലധികം ഹബ്ബുകളില്‍ നിന്നുമുള്ള സേവനങ്ങള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാണ്

Record number of tele-consultations conducted on e-Sanjeevani health portal  e-Sanjeevani Ayushman Bharat (AB-HWC)  e-Sanjeevani OPD  more than 76 lakh patients availed of the services provided by e-Sanjeevani OPD telemedicine  Health Ministry’s e-Sanjeevani portal has been providing access to healthcare services across the length and breadth of the country  ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി പോര്‍ട്ടല്‍ വഴി ചികിത്സ തേടിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്  ആയുഷ്‌മാൻ ഭാരതിന്റെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളില്‍ നിന്നും 25,000-ത്തിലധികം ഹബ്ബുകളില്‍ നിന്നുമുള്ള സേവനങ്ങള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാണ്
ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി പോര്‍ട്ടല്‍ വഴി ചികിത്സ തേടിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്
author img

By

Published : Apr 29, 2022, 1:05 PM IST

ന്യൂഡല്‍ഹി: ഏപ്രിൽ 26, 27 തീയതികളിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ ടെലികൺസൾട്ടേഷൻ സർവീസ് മുഖേനെ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. സഞ്ജീവനി ആരോഗ്യ പോർട്ടൽ വഴി ആയുഷ്‌മാൻ ഭാരതിന്റെ ഹെൽത്ത് ആന്‍റ് വെൽനസ് സെന്‍ററുകളിൽ ഒരു ദിവസം 3.5 ലക്ഷത്തിലധികം ടെലികൺസൾട്ടേഷനുകളാണ് നടത്തിയത്. പ്രതിദിനം മൂന്ന് ലക്ഷം ടെലികൺസൾട്ടേഷനുകൾ എന്നതായിരുന്നു മുൻകാല റെക്കോഡ്.

ഏപ്രിൽ 26, 27 ദിവസങ്ങളിലായി 76 ലക്ഷത്തിലധികം രോഗികൾ ഇ-സഞ്ജീവനി ഒപിഡി ടെലിമെഡിസിൻ നൽകുന്ന സേവനങ്ങളും പ്രയോജനപ്പെടുത്തി. എത്ര രോഗികള്‍ വന്നാലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമിനു പിന്നിലുള്ളത്.

ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി പോർട്ടൽ വഴി കൺസൾട്ടേഷൻ തേടുന്ന സ്‌പോക്കുകളായി രജിസ്റ്റർ ചെയ്‌തിട്ടുള്ള ഒരു ലക്ഷം ആയുഷ്‌മാൻ ഭാരതിന്റെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളില്‍ നിന്നും 25,000-ത്തിലധികം ഹബ്ബുകളില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ ടെലിമെഡിസിൻ സംരംഭമാണ് ഇന്ത്യയുടെ ഇ-സഞ്ജീവനി പോർട്ടല്‍.

സേവനങ്ങള്‍ എന്തൊക്കെ, ആര്‍ക്കൊക്കെ? ജനറല്‍ ഒപിയും, കൊവിഡ് ഒപിയും കൂടാതെ വിവിധ തരം സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപി സേവനങ്ങളും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ശരാശരി 1500 മുതല്‍ 2000 ആളുകളാണ് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതുവരെ 1.7 ലക്ഷത്തിലധികം പേരാണ് ഇ-സഞ്ജീവനി വഴി ചികിത്സ തേടിയത്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനിയുടെ പ്രത്യേകത. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കില്‍ ചെയ്യാവുന്നതാണ്. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്.

കൂടാതെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ-സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കുന്നു. കൊവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭ്യമാണ്. ജയിലിലെ അന്തേവാസികള്‍ക്കും, വൃദ്ധസദനങ്ങള്‍, മറ്റ് അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാണ്.

സേവനങ്ങള്‍, രീതികള്‍: കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വൈകല്യങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ചും തുടര്‍ ചികിത്സയെക്കുറിച്ചും കൂടാതെ വളര്‍ച്ച മുരടിപ്പും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ വഴി പരിഹാരം തേടാന്‍ കഴിയുന്ന ഡി.ഇ.ഐ.സി. ഒ.പി., കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും സേവനം തേടാവുന്ന കൗമാര ക്ലിനിക്ക് എന്നിവയും പ്രവര്‍ത്തി

Also Read എന്താണ് ഇ-സഞ്ജീവനി? സേവനങ്ങള്‍ എപ്പോഴൊക്കെ, എങ്ങനെ പ്രയോജനപ്പെടുത്താം... അറിയേണ്ടതെല്ലാം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.