മുംബൈ: ഹൈകമാൻഡ് ഉത്തരവാദിത്തം നൽകിയാൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ. അതേസമയം, നിലവിൽ സംസ്ഥാനത്ത് മഹാവികാസ് അഘാഡി സർക്കാർ ഉണ്ടെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ഈ സർക്കാർ അഞ്ച് വർഷം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാരിന് കോൺഗ്രസിന്‍റെ പൂർണ പിന്തുണ ഉണ്ടാകും. ആര് മുഖ്യമന്ത്രിയാകുമെന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കും. മുഖ്യമന്ത്രി പദവി തനിക്ക് ഹൈക്കമാൻഡ് കൈമാറിയാൽ മുഖ്യമന്ത്രിയാകും. 2024 ൽ മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്വന്തമായി മത്സരിക്കുമെന്നും നാനാ പട്ടോലെ വ്യക്തമാക്കി.
താൻ ഒരിക്കലും കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. നിയമസഭ സ്പീക്കർ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്നിങ്ങനെയുള്ള പദവികൾ താൻ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. പദവികള്‍ കോൺഗ്രസ് ഹൈകമാൻഡിന്‍റെ മാത്രം തീരുമാന പ്രകാരം തനിക്ക് കൈമാറുകയായിരുന്നു. താൻ ആ ഉത്തരവാദിത്തം ശരിയായി നിർവഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: 'രാമന്‍റെ പേരില്‍ നടത്തുന്ന ചതി അനീതിയാണ്'; അയോധ്യ ഭൂമി ക്രമക്കേടില്‍ രാഹുല്‍