ETV Bharat / bharat

പണലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി ആര്‍ബിഐ - ആര്‍ബിഐ ഗവര്‍ണര്‍

ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (സ്മോള്‍ ഫിനാന്‍സിങ്ങ് ബാങ്കുകള്‍) ലക്ഷ്യമിട്ട് 10,000 കോടി വരെ ലഭ്യമാക്കും. ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ വഴി സൂഷ്മ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) 500 കോടി വരെ വായ്പ നല്‍കും.

rbi unveils liquidity measures to battle covid wave  RBI unveils liquidity support measures  റിസര്‍വ് ബാങ്ക്  വായ്പാ സഹായ പദ്ധതി  കൊവിഡ് പ്രതിസന്ധി  rbi news  reserve bank news  reserve bank governor  ആര്‍ബിഐ  ആര്‍ബിഐ ഗവര്‍ണര്‍  ശക്തികാന്ത ദാസ്
പണലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി ആര്‍ബിഐ
author img

By

Published : May 5, 2021, 12:46 PM IST

മുംബൈ: കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന ആരോഗ്യമേഖലയെ പിടിച്ചു നിര്‍ത്താന്‍ വായ്പാ സഹായ പദ്ധതിയുമായി റിസര്‍വ് ബാങ്ക്. 50,000 കോടി രൂപ ബാങ്കുകള്‍ വഴി വായ്പകളായി നല്‍കുന്നതാണ് പദ്ധതി. ചെറുകിട ഇടത്തരം സംരംഭക മേഖലകളില്‍ വായ്പാ പുനക്രമീകരണ പദ്ധതിയും റിസര്‍വ് ബാങ്ക് മുന്നോട്ട് വയ്ക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കാലാവധിയുള്ള പദ്ധതി പ്രകാരം വാക്സിന്‍ നിര്‍മാതാക്കള്‍, ആശുപത്രികള്‍, തുടങ്ങി രോഗികള്‍ക്ക് വരെ വായ്പാ സഹായമെത്തും. നേരത്തെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടി വാക്സിന്‍ കമ്പനികളടക്കം രംഗത്ത് വന്നിരുന്നു.

വിവിധ മേഖലകള്‍ തിരിച്ച് മുന്‍ഗണനപ്രകാരമാണ് ബാങ്കുകള്‍ ലോണ്‍ നല്‍കേണ്ടത്. ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (സ്മോള്‍ ഫിനാന്‍സിങ്ങ് ബാങ്കുകള്‍) 10,000 കോടി വരെ ലഭ്യമാക്കും. ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ വഴി സൂഷ്മ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) 500 കോടി വരെ വായ്പ നല്‍കും. വ്യക്തികള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും സെപ്തംബര്‍ 31 വരെ വായ്പാ പുനക്രമീകരണത്തിന് അവസരം നല്‍കും. ഇത് വഴി മൊറട്ടോറിയം കാലാവധി രണ്ട് കൊല്ലത്തേക്ക് കൂടി നീട്ടാന്‍ ബാങ്കുകള്‍ക്ക് കഴിയും. സംസ്ഥാനങ്ങള്‍ക്കുള്ള ഓവര്‍ ഡ്രാഫ്റ്റ് കാലാവധി 36ല്‍ നിന്ന് 50 ദിവസമായും ഉയര്‍ത്തി.

കൂടുതല്‍ വായനയ്ക്ക്: കൊവിഡിന്‍റെ രണ്ടാം വരവ്; ലോക്ക്‌ ഡൗൺ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് ഇന്ത്യ റേറ്റിങ്ങ്‌സ്

കൊവിഡ് സാഹചര്യത്തിനനുസരിച്ചുള്ള കൂടുതല്‍ നടപടികളുണ്ടാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കൊവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീര്‍ക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള രാജ്യത്തിന്‍റെ കഴിവില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്: ഈ സാമ്പത്തിക വർഷം 10.5% വളർച്ചാപ്രതീക്ഷയെന്ന് ആർബിഐ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.