ETV Bharat / bharat

വായ്‌പ നിരക്കുകളില്‍ മാറ്റമില്ലെന്ന് റിസർവ് ബാങ്ക്, റിപ്പോ നിരക്ക് 6.5 ശതമാനം - റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

പണപ്പെരുപ്പം കുറയുന്നതും മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതുമാണ് നിരക്ക് വർധന ആവശ്യമില്ലെന്ന നിഗമനത്തില്‍ റിസർവ് ബാങ്ക് എത്താൻ കാരണമെന്നും ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

RBI policy rate unchanged
RBI policy rate unchanged
author img

By ETV Bharat Kerala Team

Published : Dec 8, 2023, 11:34 AM IST

മുംബൈ: തുടർച്ചയായ അഞ്ചാംതവണയും വായ്‌പ നിരക്കില്‍ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

പണപ്പെരുപ്പം കുറയുന്നതും മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതുമാണ് നിരക്ക് വർധന ആവശ്യമില്ലെന്ന നിഗമനത്തില്‍ റിസർവ് ബാങ്ക് എത്താൻ കാരണമെന്നും ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

റെക്കോഡ് നേട്ടത്തില്‍ നിഫ്‌റ്റി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതോടെ ഓഹരി വിപണിയിലും മുന്നേറ്റം. റെക്കോഡ് നേട്ടത്തിലേക്ക് നിഫ്‌റ്റി തിരിച്ചെത്തി. സൂചിക 21,000 കടന്നു.

സെൻസെക്‌സ് 69888 എന്ന മികച്ച നേട്ടത്തിലെത്തി. പണപ്പെരുപ്പം ലക്ഷ്യത്തിലെത്തിച്ച് വളര്‍ച്ചക്ക് മുന്‍ഗണ നല്‍കാനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുപോകുകയാണ്. വായ്പ നയ യോഗത്തിലെ ആറംഗ സമിതിയില്‍ അഞ്ച് പേരും അനുകൂലമായി വോട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.