ETV Bharat / bharat

ആരോഗ്യനിലയിൽ പുരോഗതി; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉടൻ ആശുപത്രി വിടും

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കൊവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

ആരോഗ്യനിലയിൽ പുരോഗതി റാവത്ത് വാർത്ത  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൊവിഡ് പുതിയ വാർത്ത  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കൊറോണ വാർത്ത  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആശുപത്രി വിടും വാർത്ത  rawat recovering fast discharged soon news  trivendra singh rawat news  uttarakhand cm news  uttarakhand chief minister rawat news  rawat covid news latest
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉടൻ ആശുപത്രി വിടും
author img

By

Published : Dec 30, 2020, 9:09 PM IST

ഡെറാഡൂൺ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍. മുഖ്യമന്ത്രി കൊവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഉടൻ തന്നെ അദ്ദേഹത്തിന് ആശുപത്രി വിടാമെന്നും അധികൃതർ അറിയിച്ചു.

ഈ മാസം 18ന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്തിനെ ഇക്കഴിഞ്ഞ ഞായറാഴ്‌ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പനിയും നേരിയ രീതിയിൽ ശ്വാസകോശ അണുബാധയും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ഗവൺമെന്‍റ് ഡൂൺ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പിന്നീട്, ഡോക്‌ടർമാരുടെ നിര്‍ദേശപ്രകാരം ഡൽഹിയിലെ എയിംസിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

ഇപ്പോൾ മുഖ്യമന്ത്രിയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.