ETV Bharat / bharat

രവി ശാസ്ത്രിക്ക് കൊവിഡ്, പരിശീലക സംഘത്തിലെ മൂന്ന് പേർ ഐസൊലേഷനില്‍ - Bowling coach Bharat Arun, fielding coach R Sridhar and physiotherapist Nitin Patel to remain in team hotel with the head coach

ഇംഗ്ളണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലില്‍ നടക്കുന്നതിനിടെയാണ് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Ravi Shastri returns Covid positive solation along with three others
രവി ശാസ്തിക്ക് കൊവിഡ്, പരിശീലക സംഘത്തിലെ മൂന്ന് പേർ ഐസൊലേഷനില്‍
author img

By

Published : Sep 5, 2021, 4:24 PM IST

Updated : Sep 6, 2021, 10:08 AM IST

ഓവല്‍: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കിടെ ടീം ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശാസ്ത്രിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ പരിശീലക സംഘത്തിലെ മൂന്ന് പേർ ഐസൊലേഷനിലായി.

ബൗളിങ് കോച്ച് ഭരത് അരുൺ, ഫീല്‍ഡിങ് കോച്ച് ആർ ശ്രീധർ, ഫിസിയോ നിതിൻ പട്ടേല്‍ എന്നിവരെയാണ് ബിസിസിഐ മെഡിക്കല്‍ സംഘം ഐസൊലേഷനിലാക്കിയത്.

ഇംഗ്ളണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലില്‍ നടക്കുന്നതിനിടെയാണ് രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങളെ കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയ സാഹചര്യത്തിലാണ് നാലാം ദിനത്തിലെ മത്സരം പുരോഗമിക്കുന്നത്.

Last Updated : Sep 6, 2021, 10:08 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.