ETV Bharat / bharat

ഇത് 'രാവൺ' കുതിര; വില അഞ്ച് കോടിയിലധികം, ശ്രദ്ധയാകർഷിച്ച് സാരങ്കേഡ കുതിരച്ചന്ത

അഞ്ച് കോടി വരെ നൽകാൻ ആളുകൾ തയാറായിട്ടും 'രാവൺ' കുതിരക്ക് അത് വളരെ കുറവാണെന്നാണ് ഉടമയായ അസദ് പറയുന്നത്. പ്രതിദിനം 10 ലിറ്റർ പാൽ, ചനദാൽ, 1 കിലോ ഗവരൻ നെയ്യ്, 5 ഗവരണി മുട്ട, തിന, തവിട്, ഉണക്കിയ പഴങ്ങൾ എന്നിങ്ങനെയാണ് രാവൺ കുതിരയുടെ ദൈനംദിന ഭക്ഷണക്രമം.

Ravan horse in Sarangkheda Yatra horse market  horse market in maharashtra  സാരങ്കേഡ യാത്ര കുതിര മാർക്കറ്റിൽ രാവൺ കുതിര  മഹാരാഷ്ട്രയിലെ കുതിര മാർക്കറ്റ്
അഞ്ച് കോടിയിലധികം വില വരുന്ന 'രാവൺ' കുതിര; സാരങ്കേഡ കുതിരച്ചന്തയുടെ പ്രധാന ആകർഷണം
author img

By

Published : Dec 23, 2021, 11:15 AM IST

മുംബൈ: കുതിരച്ചന്തയ്ക്ക് പ്രസിദ്ധമാണ് മഹാരാഷ്‌ട്രയിലെ നന്ദുർബാർ ജില്ലയിലെ സാരങ്കേഡ യാത്ര. വിവിധയിനത്തിലുള്ള കുതിരകളാണ് ഓരോ വർഷവും ഇവിടെ വിൽക്കുന്നത്. നാസിക് സ്വദേശി അസദ് സയ്യിദ് കൊണ്ടുവന്ന 'രാവൺ' കുതിരയാണ് ഇത്തവണത്തെ കുതിര ചന്തയിലെ താരം.

അഞ്ച് കോടിയിലധികം വില വരുന്ന 'രാവൺ' കുതിര; സാരങ്കേഡ കുതിരച്ചന്തയുടെ പ്രധാന ആകർഷണം

ആദ്യമായാണ് അസദ് സാരങ്കേഡ കുതിരച്ചന്തയിൽ കുതിരകളുമായെത്തുന്നത്. ആകെ 10 കുതിരകളെയാണ് അസദ് ചന്തയിൽ എത്തിച്ചിരിക്കുന്നത്. അസദിന്‍റെ ഓരോ കുതിരയും വിഭിന്നവും ആകർഷകവുമാണ്. അവയുടെ വിലയും വളരെ കൂടുതലാണ്.

രാവൺ കുതിരക്കാണ് ഏറ്റവും വില. അഞ്ച് കോടി വരെ നൽകാൻ ആളുകൾ തയാറായിട്ടും അത് വളരെ കുറവാണെന്നാണ് അസദ് പറയുന്നത്. അഞ്ച് കോടിയിലധികം വില വരുന്ന രാവൺ കുതിരകളെ ആര് വാങ്ങും എന്ന് കാത്തിരിക്കുകയാണ് കുതിരപ്രേമികൾ.

പ്രശസ്‌തമായ സാരങ്കേഡ കുതിരച്ചന്തയ്ക്ക് ഈ വർഷം അനുമതി ലഭിച്ചതോടെ 2000ലധികം കുതിരകളെയാണ് വിൽപനയ്ക്കായി എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 278 കുതിരകളെ വിറ്റു. ഒരു കോടിയിലധികം രൂപയുടെ വിറ്റുവരവാണ് ഇതുവരെ ഉണ്ടാക്കിയിരിക്കുന്നത്. നാസികിൽ നിന്നും കൊണ്ടുവന്ന റുസ്‌തം, രാവണൻ, ബുലന്ദ് എന്നീ കുതിരകളും ചന്തയുടെ പ്രധാന ആകർഷകമാണ്.

രാവൺ കുതിരയുടെ സവിശേഷതകൾ

കറുത്ത നിറത്തിലുള്ള രാവൺ കുതിരയുടെ നെറ്റിയിൽ വെളുത്ത തിലകം ഉണ്ട്. ദേവ്മാൻ, കാന്ത, കുക്കാഡ് നാൾ, നഗാഡ കാർഡ്ബോർഡ് തുടങ്ങിയ ശുഭകരമായ സവിശേഷതകൾ ഇതിന്‍റെ പ്രത്യേകതയാണ്. മാർവാർ ഇനത്തിൽപ്പെട്ടതാണ് രാവൺ കുതിര. 68 ഇഞ്ച് ഉയരമുള്ള രാവൺ കുതിരക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയരമെന്നും അതിനാൽ തന്നെ കോടിക്കണക്കിന് രൂപ വിലമതിക്കുമെന്നും കുതിര ഉടമ അസദ് സയ്യിദ് പറഞ്ഞു.

പ്രതിദിനം 10 ലിറ്റർ പാൽ, ചനദാൽ, 1 കിലോ ഗവരൻ നെയ്യ്, 5 ഗവരണി മുട്ട, തിന, തവിട്, ഉണക്കിയ പഴങ്ങൾ എന്നിങ്ങനെയാണ് രാവൺ കുതിരയുടെ ദൈനംദിന ഭക്ഷണക്രമം.

Also Read: Kannur murder: മൊബൈൽ ചാറ്റിങ്ങിനെ ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.