ETV Bharat / bharat

വാറങ്കലില്‍ ഐ.സി.യുവില്‍ രോഗിയുടെ ശരീരം എലി കരണ്ടു

ഐസിയുവില്‍ ചികിത്സയിലിരിക്കെ എലിയുടെ കടിയേറ്റത് വാറങ്കല്‍ സ്വദേശി ശ്രീനിവാസിന്

patient in warangal icu bit by rats  Patient at MGM hospital ICU was bitten by rats  ഐ.സി.യുവില്‍ കിടത്തിയ രോഗിയെ എലി കരണ്ടു  വാറങ്കലില്‍ ഐ.സി.യുവിലെ രോഗിയെ എലി കരണ്ടു  ചികിത്സയിലിരിക്കെ രോഗിയെ എലി കരണ്ടു
വാറങ്കലില്‍ ഐ.സി.യുവില്‍ കിടത്തിയ രോഗിയുടെ ശരീരം എലി കരണ്ടു
author img

By

Published : Mar 31, 2022, 7:20 PM IST

വാറങ്കല്‍ : തെലങ്കാനയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ എലി കടിച്ചു. വാറങ്കല്‍ എം.ജി.എം ഹോസ്പിറ്റലില്‍ വ്യാഴാഴ്ചയാണ് സംഭവം. വാറങ്കല്‍ സ്വദേശിയായ ശ്രീനിവാസിനാണ് കടിയേറ്റത്. കാലുകളിലും കൈവിരലുകളിലും എലി കടിച്ചു.

ഇതോടെ വലിയ അളവില്‍ രക്തശ്രാവമുണ്ടായി. ശ്വാസകോശ - വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് നാല് ദിവസം മുമ്പാണ് ശ്രീനിവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

Also Read: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊന്നു ; മൂന്ന് പേർ പിടിയിൽ

ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബന്ധുക്കള്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി എടുക്കുമെന്നുമായിരുന്നു ആശുപത്രി സുപ്രണ്ട് ഡോ ശ്രീനിവാസ് റാവുവിന്‍റെ പ്രതികരണം. രോഗിയുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.