ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട രാഷ്ട്രപതി ഭവൻ ഫെബ്രുവരി ആറ് മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും. പത്ത് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രാഷ്ട്രപതി ഭവൻ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുന്നത്. പൊതു അവധി ദിവസങ്ങളിലൊഴികെ ശനിയാഴ്ചയും ഞായറാഴ്ചയും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. 50 രൂപ അടച്ച് ഓണ്‍ലൈൻ മുഖാന്തിരം ടിക്കറ്റ് എടുക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. 10.30,12.30,14.30 എന്നീ സമയങ്ങളിലായാണ് പ്രവേശനം അനുവദിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്ദര്‍ശകര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പുതിയ മാറ്റങ്ങള്‍. ഓരോ സ്ലോട്ടിലും 25 പേര്‍ക്കാണ് പ്രവേശനം. എവിടെയും ആളുകള്‍ കൂട്ടം കൂടാൻ അനുവദിക്കില്ല. മാസ്കും നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13നാണ് രാഷ്ട്രപതി ഭവൻ സന്ദര്‍ശനം നിര്‍ത്തിവച്ചത്.
രാഷ്ട്രപതി ഭവൻ ഫെബ്രുവരി ആറ് മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും - ടൂറിസം വാര്‍ത്തകള്‍
50 രൂപ അടച്ച് ഓണ്‍ലൈൻ മുഖാന്തിരം ടിക്കറ്റ് എടുക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
![രാഷ്ട്രപതി ഭവൻ ഫെബ്രുവരി ആറ് മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും Rashtrapati Bhawan reopen Rashtrapati Bhawan news Rashtrapati news രാഷ്ട്രപതി ഭവൻ ടൂറിസം വാര്‍ത്തകള്‍ രാഷ്ട്രപതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10466091-thumbnail-3x2-l.jpg?imwidth=3840)