ETV Bharat / bharat

രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോ വൈറൽ; നിയമ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ - ഡീപ് ഫേക്ക് വീഡിയോ

Amitabh Bachchan Demands Legal Action After Rashmika Mandanna's viral video turns out to be AI manipulated: രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോ വൈറലായതിന് പിന്നാലെ നിയമപരമായ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചനും രംഗത്തെത്തി

rashmika mandanna  actor rashmika mandanna  Rashmika Mandanna deepfake video  AI rashmika mandanna  rashmika mandanna fake video  Rashmika Mandanna video turns AI manipulated  രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോ വൈറൽ  Amitabh Bachchan Demands Legal Action  നടി രശ്‌മിക മന്ദാനയുടേതെന്ന പേരിൽ വീഡിയോ  രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോ  രശ്‌മിക മന്ദാന മോർഫ്  നടൻ അമിതാഭ് ബച്ചൻ  നിയമപരമായ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ  ഡീപ് ഫേക്ക് വീഡിയോ  രശ്‌മിക മന്ദാന ഡീപ് ഫേക്ക് വീഡിയോ
Rashmika Mandanna viral video turns out to be AI manipulated
author img

By ETV Bharat Kerala Team

Published : Nov 6, 2023, 1:34 PM IST

Updated : Nov 6, 2023, 2:13 PM IST

ഹൈദരാബാദ് : നടി രശ്‌മിക മന്ദാനയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ച വീഡിയോ കൃത്രിമമെന്ന് തെളിഞ്ഞു (Rashmika Mandanna viral video turns out to be AI manipulated ). രശ്‌മിക ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. നടിയുടെ മോർഫ് ചെയ്‌ത വീഡിയോ ആണിതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ നടൻ അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ളവർ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ലക്ഷക്കണക്കിന് ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ ഡീപ് ഫേക്ക് വീഡിയോ കണ്ടത്. മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്‍റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്‌ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

rashmika mandanna  actor rashmika mandanna  Rashmika Mandanna deepfake video  AI rashmika mandanna  rashmika mandanna fake video  Rashmika Mandanna video turns AI manipulated  രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോ വൈറൽ  Amitabh Bachchan Demands Legal Action  നടി രശ്‌മിക മന്ദാനയുടേതെന്ന പേരിൽ വീഡിയോ  രശ്‌മിക മന്ദാനയുടെ മോർഫ് ചെയ്‌ത വീഡിയോ  രശ്‌മിക മന്ദാന മോർഫ്  നടൻ അമിതാഭ് ബച്ചൻ  നിയമപരമായ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ  ഡീപ് ഫേക്ക് വീഡിയോ  രശ്‌മിക മന്ദാന ഡീപ് ഫേക്ക് വീഡിയോ
അഭിഷേക് കുമാർ എക്‌സ് പോസ്റ്റ്

'ഇന്ത്യയിൽ ഡീപ്‌ ഫേക്ക് കൈകാര്യം ചെയ്യാൻ നിയമപരവും നിയന്ത്രണപരവുമായ ഒരു ചട്ടക്കൂട് അടിയന്തരമായി ആവശ്യമാണ്. നടി രശ്‌മിക മന്ദാനയുടെ ഈ വൈറലായ വീഡിയോ നിങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കാം. എന്നാൽ ഇത് സാറ പട്ടേലിന്‍റെ ഡീപ്ഫേക്ക് വീഡിയോയാണ്'- അഭിഷേക് കുമാർ എക്‌സിൽ കുറിച്ചു.

'സാധാരണ സോഷ്യൽ മീഡിയ ഉപയോക്താക്കളെ എളുപ്പത്തിൽ വീഴ്‌ത്താൻ പര്യാപ്‌തമാണ് ഇത്തരം വൈറൽ വീഡിയോ. എന്നാൽ നിങ്ങൾ വീഡിയോ ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ, (0:01) ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോൾ, യുവതിയുടെ മുഖം പെട്ടെന്ന് രശ്‌മികയിലേക്ക് (ഡീപ്പ്ഫേക്ക്) മാറുന്നതായി കാണാം'- അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമ നടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചൻ

ഒക്ടോബർ 8ന് സാറ പട്ടേൽ എന്ന സ്‌ത്രീയാണ് വിവാദമായ വീഡിയോ ആദ്യമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്നാൽ ഈ ഡീപ്ഫേക്ക് വീഡിയോ നിർമിച്ചത് ഇവരാണെന്ന് സംബന്ധിച്ച് തെളിവുകളൊന്നും ഇപ്പോൾ ലഭ്യമല്ല. തെറ്റിദ്ധരിപ്പിക്കുന്ന, മോർഫ് ചെയ്‌ത വീഡിയോ സൃഷ്‌ടിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വീഡിയോയിൽ ആദ്യം തെളിയുന്നത് സാറ പട്ടേലിന്‍റെ മുഖമാണ്. പിന്നീട് ഇത് രശ്‌മികയുടെതായി മാറുന്നു. യഥാർഥ വീഡിയോയിലെ സാറ പട്ടേലിന്‍റെ മുഖം എഐ (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്‌മികയുടെതായി മാറ്റുകയായിരുന്നു. ഇത്തരം തെറ്റായ ആവശ്യങ്ങൾക്ക് എഐ സാങ്കേതികത ഉപയോഗിക്കുന്നതിലെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നതാണ് ഈ സംഭവം.

അതേസമയം വ്യാജ വീഡിയോയിൽ പ്രതികരിച്ചുകൊണ്ട് നടൻ അമിതാഭ് ബച്ചൻ രംഗത്തെത്തി (Amitabh Bachchan Demands Legal Action After Rashmika Mandanna's viral video turns out to be AI manipulated). അഭിഷേക് കുമാർ എക്‌സിൽ പങ്കുവച്ച പോസ്റ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ടാണ് അമിതാഭ് ബച്ചന്‍റെ പ്രതികരണം. ഇത്തരം സംഭവങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വീഡിയോയെ കുറിച്ച് രശ്‌മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

READ ALSO: വ്യാജ അറസ്റ്റ് വീഡിയോയിലൂടെ മുംബൈ പൊലീസിനെ അപകീർത്തിപ്പെടുത്തി; ഉർഫി ജാവേദിനെതിരെ കേസെടുത്തു

Last Updated : Nov 6, 2023, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.