ETV Bharat / bharat

അരുണാചലിൽ അപൂർവയിനം ഹെറോണ്‍ പക്ഷിയെ കണ്ടെത്തി - അരുണാചലിൽ അപൂർവയിനം ഹെറോണ്‍ പക്ഷിയെ കണ്ടെത്തി

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ലോകത്തിലെ അപൂർവ പക്ഷികളിൽ ഒന്നാണിത്.

Rare white-bellied heron spotted in Arunachal Rare white-bellied heron heron Arunachal അരുണാചലിൽ അപൂർവയിനം ഹെറോണ്‍ പക്ഷിയെ കണ്ടെത്തി ഹെറോണ്‍
അരുണാചലിൽ അപൂർവയിനം ഹെറോണ്‍ പക്ഷിയെ കണ്ടെത്തി
author img

By

Published : May 1, 2021, 5:09 PM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലെ വലോങിൽ ഹെറോൺ പക്ഷിയെ കണ്ടതായി അധികൃതർ അറിയിച്ചു. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 557 കിലോമീറ്റർ അകലെയാണ് വലോങ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ അഞ്‌ജവ് സന്തോഷ് കുമാർ റെഡ്ഡി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ നോസിംഗ് പുൾ, ശാസ്ത്രജ്ഞൻ ഡെക്ബിൻ യോങ്‌ഗാം എന്നിവരാണ് അപൂര്‍വ്വയിനത്തില്‍പ്പെട്ട ഈ പക്ഷിയെ കണ്ടെത്തിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ലോകത്തിലെ അപൂർവ പക്ഷികളിൽ ഒന്നാണിത്. നിലവിൽ ഭൂട്ടാൻ, മ്യാൻമർ, അരുണാചൽ പ്രദേശിലെ നംദഫ ടൈഗർ റിസർവ് എന്നിവിടങ്ങളിൽ മാത്രമാണ് ഇവയെ കാണപ്പെടുന്നത്.

വലിയ കാലുകളും വലിയ കഴുത്തുമുള്ള കൊച്ചയോട് സാമ്യമുള്ള പക്ഷിയാണ് ഇവ. വെളുത്ത വയറുള്ള ഹെറോണിന്‍റെ പ്രജനന കാലം ഫെബ്രുവരിയിൽ ആരംഭിച്ച് ജൂൺ വരെ നീണ്ടുനിൽക്കും. അപൂർവ ഇനത്തില്‍പ്പെട്ട ഈ പക്ഷിയെ കണ്ടെത്തിയത് അരുണാചലിലെ സംബന്ധിച്ച് അപൂര്‍വമാണ്. പക്ഷികളെ ഈ പ്രദേശത്ത് കണ്ടെത്താനിടയാക്കിയ സാഹചര്യവും, സ്ഥലത്തിന്‍റെ പ്രത്യേകതയും പഠിക്കാന്‍ ഒരു സംഘത്തെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.