ചെന്നൈ: അപൂര്‍വയിനത്തില്‍പ്പെടുന്ന രണ്ട് മലയണ്ണാന്‍ കുരങ്ങുകള്‍ ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നും മോഷണം പോയി. കഴിഞ്ഞ രണ്ടുദിവസമായി ഈ കുരുങ്ങുകളെ കാണാനില്ലെന്ന് മൃഗശാല അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഇരുമ്പുകൊണ്ടുള്ള വേലി മുറിച്ചുമാറ്റിയാണ് കുരുങ്ങുകളെ മോഷ്ടിച്ചത്.
സംഭവത്തില്‍ പൊലീസ് തെരച്ചില്‍ ശക്തമാക്കി. സൗത്താഫ്രിക്കക്കാരായ രണ്ട് അനധികൃത കടത്തുകാരില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഈ രണ്ട് ആണ്‍ മലയണ്ണാന്‍ കുരങ്ങുകളെ 2018ല്‍ കണ്ടെടുക്കുന്നത്. ഈ കുരുങ്ങുകളെ പിന്നീട് വണ്ടലൂര്‍ മൃഗശാലയില്‍ സംരക്ഷിച്ചുവരികയായിരുന്നു. ഈ കുരങ്ങുകളാണ് ഇപ്പോള്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്
അന്താരാഷ്ട്രതലത്തില്‍ മലയണ്ണാന്‍ കുരുങ്ങുകളുടെ അനധികൃത വില്‍പ്പന വ്യാപകമാണ്. രാജ്യത്തെതന്നെ ഏറ്റവും വലിയ മൃഗശാലകളില്‍ ഒന്നാണ് വണ്ടലൂര്‍ മൃഗ ശാല. അപൂര്‍വയിനത്തില്‍പ്പെടുന്ന പല വന്യമൃഗങ്ങളും അവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. കൊവിഡ് കാരണം അടച്ച മൃഗശാല ഈയിടെയാണ് പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ALSO READ: കുഴൽപ്പണ കവർച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 3 പേര്‍ കൂടി പിടിയില്‍