മുംബൈ: കേരളത്തിൽ അവശനിലയിൽ വനംവകുപ്പ് കണ്ടെത്തിയ യുറേഷ്യൻ ഗ്രിഫോൺ കഴുകൻ സഹ്യാദ്രി ടൈഗർ റിസർവിലെ ജയ്‌ഗഡിൽ എത്തിയതായി പക്ഷി നിരീക്ഷകർ. കഴുകൻ ഇവിടെയെത്തിയത് വയനാട്ടിൽ നിന്നാണെന്ന് പക്ഷി നിരീക്ഷകർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ഡിസംബർ 28 നാണ് പരിക്കേറ്റ കഴുകനെ വനംവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിചരിച്ച ശേഷം കഴുകനെ ജനുവരി 31 ന് വിട്ടയച്ചു.
Also read: പുല്‍വാമ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മേജർ ധൗണ്ടിയാലിന്‍റെ ഭാര്യ ഇന്ത്യൻ സൈന്യത്തില്‍
വിട്ടയക്കുമ്പോള്‍ അടയാളത്തിനായി കഴുകനെ വനംവകുപ്പ് ടാഗ് ചെയ്‌തിരുന്നു. ഇതാണ് സഹ്യാദ്രി ടൈഗർ റിസർവിലെത്തിയ കഴുകനെ തിരിച്ചറിയാൻ സഹായിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വച്ചും പക്ഷി നിരീക്ഷകൻ കഴുകനെ തിരിച്ചറിഞ്ഞിരുന്നു. 400 മുതൽ 500 കിലോമീറ്റർ ദൂരം എളുപ്പത്തിൽ പറക്കാൻ ഈ കഴുകന് കഴിവുണ്ട്.