ETV Bharat / bharat

പീഡനക്കേസിലെ പ്രതിയെയും ഇരയെയും കയറില്‍ കെട്ടി നടത്തിച്ച് ഗ്രാമീണര്‍; അഞ്ച് പേര്‍ അറസ്റ്റില്‍ - അലിരാജ്പൂർ

പെൺകുട്ടിയേയും പ്രതിയേയും ഗ്രാമത്തിലൂടെ പരസ്യമായി നടത്തുകയും ഇരുവരെയും മർദിക്കുകയും ചെയ്തു

Alirajpur  Alirajpur news  Alirajpur rape news  Madhya Pradesh  Rape survivor  Rape survivor tied  Rape survivor paraded  മധ്യപ്രദേശ്  മധ്യപ്രദേശിൽ 16കാരിയെ 23കാരൻ പീഡിപ്പിച്ചു  അലിരാജ്പൂർ  പീഡനം
മധ്യപ്രദേശിൽ 16കാരിയെ 23കാരൻ പീഡിപ്പിച്ചു
author img

By

Published : Mar 29, 2021, 7:17 AM IST

ഭോപ്പാൽ: മധ്യപ്രദേശിൽ 16കാരിയെ 23കാരൻ പീഡിപ്പിച്ചു. മധ്യപ്രദേശിലെ അലിരാജ്‌പൂരില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തെ തുടർന്ന് ഗ്രാമീണര്‍ പെൺകുട്ടിയേയും പ്രതിയേയും ഗ്രാമത്തിലൂടെ പരസ്യമായി നടത്തുകയും "ഭാരത് മാതാ കി ജയ്" എന്ന മുദ്രാവാക്യം മുഴക്കി ഇരുവരെയും മർദിക്കുകയും ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തിൽ അഞ്ച് പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ 23കാരനെതിരെയും ഗ്രാമീണര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ കേസ് നല്‍കിയതായി പൊലീസ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍(എസ്‌ഡി‌ഒ‌പി) ദിലീപ് സിംഗ് ബിൽ‌വാൾ പറഞ്ഞു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.