ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗൗതം കുമാറാണ് പിടിയിലായത്.
പൊലീസ് ഇൻസ്‌പെക്ടർ ജിതേന്ദ്ര ബഹദൂർ സിങ്ങാണ് വിവരം അറിയിച്ചത്. നഗരത്തിലെ ദുബാഗ പ്രദേശത്തെ ആവാസ് വികാസ് കോളനിയിലെ അമ്മാവന്‍റെ വീട്ടിലാണ് ഒന്‍പത് വയസുള്ള പെൺകുട്ടി താമസിക്കുന്നത്. ഈ വീടിനോട് ചേർന്നാണ് പ്രതിയുടെ താമസം.
ALSO READ: ദേശീയ വനിത കമ്മിഷനിൽ 2021ൽ ലഭിച്ചത് 31,000ത്തോളം പരാതികൾ ; 2014ന് ശേഷമുള്ള ഉയർന്ന നിരക്ക്
ഇയാളുടെ വീട്ടിലേക്ക് പോയ സമയത്താണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഭയന്നുവിറച്ച കുട്ടി തന്‍റെ അമ്മയോട് ദുരനുഭവം വിവരിച്ചതിനെ തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.