ETV Bharat / bharat

അവിവാഹിതയെ പീഡിപ്പിക്കുന്നതും വിവാഹിതയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമെന്ത് : ഡല്‍ഹി ഹൈക്കോടതി - ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

അവിവാഹിതയെ പുരുഷൻ പീഡിപ്പിക്കുന്നതും വിവാഹിതയെ ഭർത്താവ് ബലാത്സംഗം ചെയ്യുന്നതും തമ്മിൽ വ്യത്യാസമെന്തെന്ന് കോടതി

criminalization of marital rape  Delhi HC on marital rape  Marital rape is rape  മാരിറ്റൽ റേപ്പ്  ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം  ഭർതൃ പീഡനം ക്രമിനൽവത്‌കരണം
'സ്‌ത്രീയെപ്പോഴും സ്‌ത്രീയാണ്': മാരിറ്റൽ റേപ്പിൽ ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം
author img

By

Published : Jan 12, 2022, 8:45 AM IST

ന്യൂഡൽഹി : മാരിറ്റൽ റേപ്പ് ക്രിമിനൽവൽക്കരിക്കണമെന്ന ഹർജികളിൽ സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. അവിവാഹിതയെ പുരുഷൻ പീഡിപ്പിക്കുന്നതും വിവാഹിതയെ ഭർത്താവ് ബലാത്സംഗം ചെയ്യുന്നതും തമ്മിൽ വ്യത്യാസമെന്തെന്ന് കോടതി ചോദിച്ചു. ഇരു വിഭാഗത്തിൽപ്പെടുന്ന സ്‌ത്രീകളുടെയും അന്തസ്സ് എങ്ങനെയാണ് ഇത്തരം കേസുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. സ്‌ത്രീ എല്ലായ്‌പ്പോഴും സ്‌ത്രീ തന്നെയാണ് - കോടതി പറഞ്ഞു.

ജസ്റ്റിസ് രാജീവ് ശഖ്‌ധേർ, സി ഹരിശങ്കർ എന്നിവരുടെ ഡിവിഷൻ ബഞ്ചിൽ നിന്നായിരുന്നു സുപ്രധാന നിരീക്ഷണം. പീഡനം അവിവാഹിതയായ സ്‌ത്രീയുടെ അന്തസിനെ ബാധിക്കുമ്പോൾ ഭർതൃപീഡനം എന്തുകൊണ്ട് വിവാഹിതയായ സ്‌ത്രീയുടെ അന്തസിനെ ബാധിക്കുന്നില്ലെന്ന് ഡൽഹി സർക്കാർ കൗൺസിൽ നന്ദിത റാവുവിനോട് ആരാഞ്ഞു. ഭർതൃ പീഡനങ്ങളിൽ വിവാഹിയായ സ്‌ത്രീകൾക്ക് ഐപിസി 498 വകുപ്പ് പ്രകാരം പരിഹാരം കാണാമെന്ന് കൗൺസിൽ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു നിരീക്ഷണം.

ALSO READ: ബലം പ്രയോഗിച്ചായാലും ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതി

ആർത്തവ ദിവസങ്ങളിൽ സ്‌ത്രീകളുടെ അനുവാദമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സാഹചര്യത്തെപ്പറ്റി കോടതി കൗൺസിലിനോട് ആരാഞ്ഞു. ഇത് ക്രിമിനൽ കുറ്റകൃത്യമാണെന്നും എന്നാൽ ഐപിസി സെഷൻ 375 കീഴിൽ ഇത് വരില്ലെന്നും കൗൺസിൽ നിലപാട് സ്വീകരിച്ചു.

ലിവ് ഇൻ പങ്കാളിയും സ്‌ത്രീ സുഹൃത്തും 'നോ' പറഞ്ഞിട്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കുറ്റകൃത്യമാകുകയും എന്നാൽ വിവാഹിതയായ സ്‌ത്രീകൾക്ക് ഈ അവകാശം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം നീതി നിഷേധമാണെന്നും കോടതി വാക്കാൽ പറഞ്ഞു. കേസിൽ കോടതി ഇന്നും വാദം കേൾക്കും. ഐപിസിയിലെ സെക്ഷന്‍ 375നെ ചോദ്യം ചെയ്‌തുകൊണ്ട് എൻജിഒ ആർഐടി ഫൗണ്ടേഷൻ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺ അസോസിയേഷൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.