ETV Bharat / bharat

സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയ കോളജ് വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായി ; സഹപാഠിക്കെതിരെ കേസ് - Hyderabad news updates

സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്‌ത വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായി. സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതം.

വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായി  Rape case against youth in Telangana  കോളജ് വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായ സംഭവം  സഹപാഠിയായ യുവാവിനെതിരെ കേസ്  ഹനുമകൊണ്ട  ബലാത്സംഗം  news updates  latest news in Hyderabad  Hyderabad news updates  latest news in Hyderabad
കോളജ് വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായി
author img

By

Published : Jul 4, 2023, 11:05 PM IST

ഹൈദരാബാദ് : ഹനുമകൊണ്ടയില്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഏടൂര്‍ നഗരം സ്വദേശിയായ അന്‍വേഷിനെതിരെയാണ് നടപടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഞായറാഴ്‌ച (ജൂലൈ 2) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. ഹനുമകൊണ്ടയിലെ ഡിഗ്രി കോളജിലെ വിദ്യാര്‍ഥിനി കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രക്കിടെയാണ് ബലാത്സംഗത്തിനിരയായത്. നാല് ബൈക്കുകളിലായി ഏഴ്‌ വിദ്യാര്‍ഥികള്‍ മുലുഗു ജില്ലയിലെ വജേഡുവിലേക്ക് യാത്ര പോയി. മുലുഗുവിലെ വിവിധയിടങ്ങളില്‍ ചുറ്റി കറങ്ങിയ സംഘം തിരിച്ച് ഹനുമകൊണ്ടയിലേക്ക് തിരിക്കുന്നതിനിടെ കൊമാട്ടിപ്പള്ളിയില്‍ അല്‍പ നേരം വിശ്രമത്തിനായി ബൈക്കുകള്‍ നിര്‍ത്തി.

റിങ് റോഡിന് സമീപം ബൈക്കുകള്‍ നിര്‍ത്തി വിശ്രമിക്കുന്നതിനിടെ പ്രതിയായ അന്‍വേഷ്‌ വിദ്യാര്‍ഥിനിയെ കൂട്ടി അല്‍പം അകലേക്ക് നടന്നു പോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനിയെ കൂടെയുള്ള മറ്റ് സുഹൃത്തുക്കള്‍ വാറങ്കലിലെ വീട്ടിലെത്തിച്ചു. ബലാത്സംഗ വിവരം പെണ്‍കുട്ടി കുടുംബത്തെ അറിയിച്ചു. ഇതോടെ തിങ്കളാഴ്‌ച (ജൂലൈ 4) കെയു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി തെരച്ചില്‍ നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

വിധവയായ സ്‌ത്രീയ്‌ക്ക് രാജസ്ഥാനില്‍ ക്രൂര മര്‍ദനം: കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നിന്നുള്ള കൊടും ക്രൂരതയുടെ വാര്‍ത്ത പുറത്ത് വന്നത്. വിധവയായ യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഉദയ്‌പൂരിലെ ഒരു കൂട്ടം സ്‌ത്രീകളാണ് വിധവയായ മറ്റൊരു സ്‌ത്രീയെ നഗ്‌നയാക്കി മര്‍ദ്ദിക്കുകയും ഒടുക്കം മുടി മുറിച്ച് നീക്കുകയും ചെയ്‌തത്.

മര്‍ദ്ദനമേറ്റ യുവതിക്കൊപ്പം ഒരു കുഞ്ഞുണ്ടെങ്കിലും അക്രമി സംഘം അതൊന്നും കണക്കിലെടുക്കാതെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മര്‍ദനത്തെ തുടര്‍ന്ന് നിലത്ത് വീണ യുവതിയെ വീണ്ടും മര്‍ദ്ദിക്കുന്നതും മര്‍ദ്ദിക്കരുതെന്ന് യുവതി കരഞ്ഞ് പറയുന്നതും വീഡിയോയില്‍ കാണാം.

പ്രദേശവാസികളില്‍ ചിലര്‍ സ്‌ത്രീകളുടെ ആക്രമണം തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘം അവരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ഉദയ്‌പൂര്‍ പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. ആക്രമണ കാരണം വ്യക്തമല്ലെന്നും ഇരയായ യുവതിയുടെ മൊഴിയെടുത്ത ശേഷം പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

also read: പേയിങ് ഗസ്‌റ്റായി നിൽക്കാൻ വാഗ്‌ദാനം, ശേഷം യുവതിയെ ഭാര്യയുടെ സഹായത്തോടെ സർവകലാശാല പ്രൊഫസർ ബലാത്സംഗം ചെയ്‌തതായി പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.